Breaking News

Trending right now:
Description
 
Jun 20, 2017

ഗതാഗതം തടസപ്പെടുത്തിയ കേസ്‌: മന്ത്രി കെ.കെ.ശൈലജയ്‌ക്ക്‌ ജാമ്യം

image കാപ്പ നിയമത്തിനെതിരെ രണ്ടുവര്‍ഷം മുമ്പ്‌ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ മട്ടന്നൂര്‍ പൊലീസ്‌ സ്റ്റേഷനിലേക്കു മാര്‍ച്ചു നടത്തുകയും റോഡില്‍ കുത്തിയിരുന്ന്‌ ഗതാഗത തടസമുണ്ടാക്കുകയും ചെയ്‌ത കേസില്‍ മന്ത്രി കെ.കെ.ശൈലജ ഉള്‍പ്പെടെ 13 ഇടതുമുന്നണി നേതാക്കള്‍ മട്ടന്നൂര്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. 2014 മേയ്‌ 28നായിരുന്നു മാര്‍ച്ചും വഴിതടയല്‍ സമരവും. നേതാക്കളും പ്രവര്‍ത്തകരും സ്റ്റേഷന്‍ കവാടത്തില്‍ കുത്തിയിരുന്നതിനാല്‍ മട്ടന്നൂര്‍-കണ്ണൂര്‍ റോഡിലൂടെയുള്ള ഗതാഗതം തടസപ്പെട്ടുവെന്നാണ്‌ കേസ്‌. 15 നേതാക്കള്‍ ഉള്‍പ്പെടെ കണ്ടാല്‍ അറിയാവുന്ന മുന്നൂറോളം പേര്‍ക്കെതിരെയാണ്‌ പൊലീസ്‌ കേസ്‌ റജിസ്റ്റര്‍ ചെയ്‌തിരുന്നത്‌.