Breaking News

Trending right now:
Description
 
Jun 20, 2017

സംസ്ഥാനത്ത്‌ 12 പനിമരണംകൂടി

image സംസ്ഥാനത്തെ തിങ്കളാഴ്‌ച 12 പനിമരണംകൂടി റിപ്പോര്‍ട്ടു ചെയ്‌തു. തിരുവനന്തപുരം ജില്ലയില്‍ നാല്‌, തൃശൂരിലും കൊല്ലത്തും രണ്ടുവീതം, മലപ്പുറം, കോഴിക്കോട്‌, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഒന്നുവീതം എന്നിങ്ങനെയാണ്‌ മരണം. ഡെങ്കിപ്പനിയും എലിപ്പനിയുമാണ്‌ മരണകാരണം. ഇതിനിടെ പനിബാധിച്ച്‌ മലയാളി നഴ്‌സ്‌ മാലദ്വീപില്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്‌. ആലപ്പുഴ പുളിങ്കുന്ന്‌ പുത്തന്‍പറമ്പില്‍ അജോ തോമസിന്റെ (മസ്‌ക്കത്ത്‌) ഭാര്യ ജീനമാത്യുവാണ്‌ മരിച്ചത്‌. തിനാദു ദ്വീപില്‍ ഡോ.അബ്ദുല്‍ സമദ്‌ മെമ്മോറിയല്‍ ആശുപത്രിയിലെ നഴ്‌സായിരുന്നു. കോട്ടയം ആര്‍പ്പൂക്കര പനമ്പാലം പ്ലാക്കിയില്‍ കുടുംബാംഗമാണ്‌ ജീന മാത്യു. സംസ്ഥാനത്ത്‌ 183 പേര്‍ക്കുകൂടി ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. അതില്‍ 89 പേര്‍ തിരുവനന്തപുരം ജില്ലയില്‍നിന്നുള്ളവരാണ്‌. പകര്‍ച്ചപ്പനി ബാധിച്ച്‌ ഇന്നലെ 22,896 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സതേടി.