Breaking News

Trending right now:
Description
 
Jun 20, 2017

കൊച്ചി മെട്രോ: ആദ്യദിന വരുമാനം 20.42 ലക്ഷം രൂപ

image കൊച്ചി മെട്രോയുടെ സ്ഥിരം സര്‍വീസിന്റെ ആദ്യദിനത്തില്‍ തന്നെ ടിക്കറ്റ്‌ വില്‍പ്പനയിലൂടെയുള്ള വരുമാനം 20,42,740 രൂപ. തിങ്കളാഴ്‌ച രാത്രി ഏഴുവരെ 62,320 പേര്‍ മെട്രോയില്‍ യാത്രചെയ്‌തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ യാത്രക്കാരായെത്തി. പാലാരിവട്ടം, ആലുവ സ്റ്റേഷനുകളില്‍ രാത്രിയിലും വന്‍ തിരക്കാണ്‌ അനുഭവപ്പെട്ടത്‌. പലരും ആദ്യമായി മെട്രോയില്‍ കയറുന്നതിന്റെ ത്രില്ലിലായിരുന്നു. കുടുംബവുമായി മെട്രോയില്‍ കയറുന്നതിന്‌ എത്തിയവരും അനവധിയാണ്‌. ടിക്കറ്റ്‌ കൗണ്ടറില്‍ പുലര്‍ച്ചെ അഞ്ചരയോടെ തിരക്കുവര്‍ധിച്ചതിനാല്‍ 5.45നുതന്നെ ടിക്കറ്റുകളുടെ വിതരണം ആരംഭിച്ചിരുന്നു. കെഎംആര്‍എല്‍ കൊച്ചി വണ്‍കാര്‍ഡ്‌ വില്‍പനയും ആരംഭിച്ചു. രാവിലെ ആറു മുതല്‍ രാത്രി 10വരെയാണ്‌ മെട്രോ സര്‍വീസ്‌ നടത്തുന്നത്‌. ഓരോ 10 മിനിട്ട്‌ ഇടവിട്ട്‌ സര്‍വീസ്‌ ഉണ്ടാകും.