Breaking News

Trending right now:
Description
 
Jun 19, 2017

കൊച്ചിയില്‍ യുവതിയെ കഴുത്തറുത്ത്‌ കൊല്ലാന്‍ ശ്രമം

image കലൂരില്‍ ഓട്ടോ തടഞ്ഞുനിര്‍ത്തി യാത്രക്കാരി കോതമംഗലം സ്വദേശിനിയായ യുവതിയെ കഴുത്തറുത്ത്‌ കൊലപ്പെടുത്താന്‍ ശ്രമം. കോതമംഗലം നെല്ലിമറ്റം സ്വദേശിയായ ചിത്തിരയ്‌ക്കു നേര്‍ക്കാണ്‌ ആക്രമണം നടന്നത്‌. ഇന്നു രാവിലെ ഏഴുമണിയോടെ കലൂരില്‍വച്ചാണ്‌ സംഭവം. കലൂരിലെ സ്വകാര്യ ലാബോറട്ടറി ജീവനക്കാരിയായ ചിത്തിര ഓട്ടോയില്‍ വരുന്നതിനിടെ ബൈക്കിലെത്തിയ ആള്‍ ഓട്ടോതടഞ്ഞുനിര്‍ത്തി. പിന്നീട്‌ ചിത്തിരയ്‌ക്കു നേരെ ആക്രമണം നടത്തുകയായിരുന്നു. കഴുത്തിന്റെ ഭാഗത്ത്‌ ആഴത്തില്‍ മുറിവേറ്റു. ആക്രമണം നടന്നയുടനെ ആക്രമി ബൈക്കില്‍ രക്ഷപ്പെട്ടു. ചിത്തിരയെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ യുവാവിനായി പൊലീസ്‌ അന്വേഷണം ആരംഭിച്ചു. ചിത്തിരയ്‌ക്ക്‌ വിവാഹാലോചനയുമായി എത്തിയ കോതമംഗലം സ്വദേശിയാണ്‌ ആക്രമണത്തിനു പിന്നിലെന്നാണ്‌ പൊലീസിനു ലഭിച്ചവിവരം. കോതമംഗലം സ്വദേശിയായ ഇയാള്‍ പെയിന്റിങ്‌ തൊഴിലാളിയാണ്‌. അക്രമിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ്‌ പുറത്തുവിട്ടിട്ടില്ല.