Breaking News

Trending right now:
Description
 
Sep 26, 2012

ഐശ്വര്യറായി ഇനി യുഎന്‍എയ്‌ഡ്‌സിന്റെ ഗുഡ്‌വില്‍ അംബാസിഡര്‍

image എയ്‌ഡിനും എച്ച്‌ഐവിക്കുമെതിരെ പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ യുഎന്‍ എയ്‌ഡ്‌സിന്റെ ഗുഡ്‌ വില്‍ അംബാസിഡറായി ഐശ്വര്യറായി ബച്ചനെ നിയമിച്ചു.

യുഎന്‍ എയ്‌ഡ്‌സ്‌ എക്‌സിക്യുട്ടീവ്‌ ഡയറക്ടര്‍ മൈക്കല്‍ സിഡിബെയാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. എച്ച്‌ഐവി ബാധ തയുന്നതിനെയും രോഗബാധിതര്‍ക്കുള്ള ചികിത്സയെയും കുറിച്ച്‌ അറിവു പകരുക എന്നതാണ്‌ ഗുഡ്‌ വില്‍ അംബാസിഡര്‍ എന്ന നിലയില്‍ ഐശ്വര്യാറായിയുടെ ദൗത്യം. കുട്ടികളുടെയും സ്‌ത്രീകളുടെയും ഇടയിലായിരിക്കും പ്രവര്‍ത്തനം.

ഐശ്വര്യക്ക്‌ ആഗോളതലത്തിലുള്ള സ്വീകാര്യത എയ്‌ഡ്‌സിന്റെ ആശയ പ്രചാരണത്തിന്‌ ഏറെ സഹായകമാകുമെന്നും ബന്ധപ്പെട്ടവര്‍ കരുതുന്നു. എല്ലാ കുഞ്ഞുങ്ങളും എച്ച്‌ഐവി ഇല്ലാതെ പിറക്കണം. എച്ച്‌ഐവി ബാധിതരായ സ്‌ത്രീകള്‍ ആരോഗ്യത്തോടെ ഇരിക്കണം. അവര്‍ക്ക്‌ ചികിത്സാ സൗകര്യം ലഭ്യമാക്കണം. ഇവയൊക്കെയാണ്‌ തന്റെ ആഗ്രഹമെന്ന്‌ ചുമതലയേറ്റുകൊണ്ട്‌ ഐശ്വര്യ പറഞ്ഞു.