Breaking News

Trending right now:
Description
 
Jun 19, 2017

വിമാനത്തില്‍ മലയാളി യുവതി പ്രസവചിച്ചു; കുഞ്ഞിന്‌ ആജീവനാന്ത സൗജന്യയാത്ര ചെയ്യാം

image ദമാമില്‍നിന്നു കൊച്ചിയിലേക്കുള്ള ജെറ്റ്‌ എയര്‍വേയ്‌സിന്റെ 9 ഡബ്ല്യു 569 വിമാനത്തില്‍ മലയാളി യുവതിക്കു സുഖപ്രസവം. തൊടുപുഴസ്വദേശിനിയായ യുവതിയാണ്‌ ആണ്‍കുഞ്ഞിന്‌ ജന്മം നല്‍കിയത്‌. തുടര്‍ന്ന്‌ വഴിതിരിച്ചുവിട്ട വിമാനം മുംബൈയിലിറക്കി. അമ്മയേയും കുഞ്ഞിനേയും അന്ധേരി ഹോളി സ്‌പിരിറ്റ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രക്കിടെ പ്രസവവേദന അനുഭവപ്പെട്ട യുവതിയെ ജീവനക്കാരും വിമാനത്തിലുണ്ടായിരുന്ന മലയാളി നഴ്‌സും പരിചരിച്ചു. വിമാനത്തില്‍ ഡോക്ടര്‍മാര്‍ യാത്രക്കാരായി ഇല്ലാതിരുന്നതിനാല്‍ മലയാളി നഴ്‌സുതന്നെയാണ്‌ പ്രസവശുശ്രൂഷ നിര്‍വഹിച്ചത്‌. പാക്കിസ്ഥാനിലെ കറാച്ചിക്കു മുകളിലൂടെ 35,000 അടി ഉയരത്തില്‍ സഞ്ചരിക്കുമ്പോഴായിരുന്നു പ്രസവം. കുഞ്ഞിന്‌ ആജീവനാന്ത സൗജന്യയാത്ര അനുവദിക്കുമെന്നു ജെറ്റ്‌ എയര്‍വേയസ്‌ വ്യക്തമാക്കി.