Breaking News

Trending right now:
Description
 
Jun 19, 2017

ശ്രീകാന്തിന്‌ കിരീടം, ഒപ്പം 75,000 ഡോളറും

image ഇന്ത്യന്‍ ബാഡ്‌മിന്റന്‍ താരം കിഡംബി ശ്രീകാന്തിന്‌ ഇന്തോനീഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സിരീസ്‌ കിരീടം. ഫൈനലില്‍ ജപ്പാന്‍താരം കസുമസ സകായിയെ പരാജയപ്പെടുത്തിയാണ്‌ ശ്രീകാന്ത്‌ കിരീടം സ്വന്തമാക്കിയത്‌. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം (സ്‌കോര്‍: 21-19). ലോക റാങ്കിങില്‍ 47-ാം സ്ഥാനത്തുള്ള കസുമസ 11-6 ലീഡെടുത്തു. തുടര്‍ന്നു ശ്രീ ശക്തമായി ആക്രമണം നടത്തി 19-19ന്‌ കുസമസയെ പിടിച്ചു. കസുമസയ്‌ക്ക്‌ ഒരവസരംപോലും നല്‍കാതെ രണ്ടുപോയിന്റുകള്‍കൂടി നേടി ശ്രീകാന്ത്‌ കിരീടത്തില്‍ മുത്തംവയ്‌ക്കുകയായിരുന്നു. ശ്രീകാന്തിന്റെ മൂന്നാം സൂപ്പര്‍ സീരിസ്‌ കിരീടമാണിത്‌. ശ്രീകാന്തിന്‌ 75,000 ഡോളര്‍ സമ്മാനമായി ലഭിച്ചു. ബാഡ്‌മിന്റന്‍ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ അഞ്ചുലക്ഷം രൂപ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. പ്രധാനമന്ത്രി നരേന്ദ്രമോദി, ക്രിക്കറ്റ്‌ താരം വീരേന്ദര്‍ സേവാഗ്‌, പ്രമുഖ ബാഡ്‌മിന്റന്‍ താരങ്ങള്‍ തുടങ്ങിയവര്‍ ശ്രീകാന്തിന്‌ അഭിനന്ദന സന്ദേശമയച്ചു. പത്തൊമ്പതാം വയസില്‍ മാര്‍ഡീവ്‌സ്‌ ഇന്റര്‍നാഷനല്‍ ചാലഞ്ച്‌ ബാഡ്‌മിന്റന്‍ കിരീടത്തോടെയാണ്‌ രാജ്യാന്തരതലത്തില്‍ ശ്രീകാന്തിന്റെ ജൈത്രയാത്ര ആരംഭിച്ചത്‌. 2015ലെ സ്വിസ്‌ ഓപ്പണ്‍, ഇന്ത്യ ഓപ്പണ്‍ എന്നിവയിലും കഴിഞ്ഞവര്‍ഷം സയ്യിദ്‌ മോദി ഇന്റര്‍നാഷനലിലും ജേതാവായി. ദക്ഷിണേഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയതാണ്‌ കഴിഞ്ഞവര്‍ഷത്തെ പ്രധാന നേട്ടങ്ങളിലൊന്ന്‌. 24-ാം വയസിലാണ്‌ ഇന്തോനീഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സിരീസ്‌ കിരീടം സ്വന്തമാകുന്നത്‌.