Breaking News

Trending right now:
Description
 
Jun 18, 2017

തൃശൂര്‍ ജില്ലയില്‍ തിങ്കളാഴ്‌ച മുതല്‍ നഴ്‌സുമാരുടെ സമരം

image സുപ്രീംകോടതി നിര്‍ദേശവും ബലരാമന്‍, വീരകുമാര്‍ കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകളും നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളെ നഴ്‌സുമാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. ആദ്യഘട്ടമായി തിങ്കളാഴ്‌ച മുതല്‍ തൃശൂര്‍ ജില്ലയിലെ ആശുപത്രികളിലെ നഴ്‌സുമാര്‍ പണിമുടക്കും. യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷനാണ്‌ സമരം പ്രഖ്യാപിച്ചത്‌. മറ്റുജില്ലകളിലെ സ്വകാര്യ ആശുപത്രികളില്‍ 27നു സര്‍ക്കാര്‍വിളിച്ച യോഗത്തിനുശേഷമായിരിക്കും സമരം. സമരവിളംബര പ്രകടനങ്ങള്‍ തിങ്കളാഴ്‌ച മുതല്‍ നടത്തും. സമരം തുടങ്ങുന്ന തൃശൂരിലെ ആശുപത്രികളില്‍ നിലവില്‍ കിടത്തി ചികിത്സയില്‍ തുടരുന്ന രോഗികള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാകില്ല. അതോടൊപ്പം അതീവ ഗുരുതര കേസുകള്‍ക്കായും അത്യാഹിതവിഭാഗത്തിലും കുറച്ചുനഴ്‌സുമാരുടെ സേവനം ഉണ്ടായിരിക്കും. പുതിയതായി കിടത്തി ചികിത്സിക്കാന്‍ രോഗികള്‍ എത്തിയാല്‍ അനുവദിക്കില്ലെന്നാണ്‌ അസോസിയേഷന്റെ തീരുമാനം. നഴ്‌സുമാരുടെ പണിമുടക്ക്‌ പാവപ്പെട്ട രോഗികള്‍ക്കെതിരെയാണെന്നു പ്രൈവറ്റ്‌ ഹോസ്‌പിറ്റല്‍സ്‌ അസോസിയേഷന്‍ ആരോപിച്ചു.