Breaking News

Trending right now:
Description
 
Jun 18, 2017

ലഷ്‌കറെ കമാന്‍ഡറെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക്‌ 10 ലക്ഷം വാഗ്‌ദാനം

image കാഷ്‌മീരില്‍ അര്‍വാനി ഗ്രാമത്തില്‍ എസ്‌ഐ ഉള്‍പ്പെടെ ആറു പൊലീസുകാരെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ലഷ്‌കറെ കമാന്‍ഡര്‍ ബഷിര്‍ ലഷ്‌കരിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക്‌ പൊലീസ്‌ 10 ലക്ഷം രൂപാ സമ്മാനം പ്രഖ്യാപിച്ചു. സൈന്യം ഭീകരരുമായി ഏറ്റുമുട്ടിയ അര്‍വാനി ഗ്രാമത്തില്‍നിന്നു 20 കിലോമീറ്റര്‍ അകലെയാണ്‌ പൊലീസ്‌ ജീപ്പിനെ ലഷ്‌കറെ ഭീകരര്‍ ആക്രമിച്ചത്‌. ജുനൈദ്‌ മട്ടുവിന്റെ വധത്തില്‍ പകവീട്ടുകയായിരുന്നു ഭീകരര്‍ എന്നാണ്‌ നിഗമനം. 12 അംഗ ഭീകരര്‍ ജീപ്പിലുണ്ടായിരുന്ന ആയുധങ്ങളുമായി കടക്കുംമുമ്പ്‌ പൊലീസുകാരുടെ മുഖം വെടിവച്ചു വികൃതമാക്കുകയും ചെയ്‌തു. വീരമൃത്യുവരിച്ച പൊലീസ്‌ ഇന്‍സ്‌പെക്ടര്‍ ഫിറോസ്‌ അഹമ്മദ്‌ ധര്‍ ധീരനായ പൊലീസുകാരന്‍ എന്ന നിലയില്‍ പേരെടുത്തിരുന്നു.