Breaking News

Trending right now:
Description
 
Jun 18, 2017

പോപ്പ്‌ ഗായിക കാത്തി പെറിക്ക്‌ ട്വിറ്റര്‍ ആരാധകര്‍ പത്തുകോടി

image അമേരിക്കന്‍ പോപ്പ്‌ ഗായിക കാത്തി പെറിയെ ട്വിറ്ററില്‍ പിന്തുടരുന്നത്‌ 10 കോടിയിലേറെ പേര്‍. ഇതാദ്യമായാണ്‌ ഒരു ട്വിറ്റര്‍ അക്കൗണ്ടിന്‌ ഇത്രയേറെ ഫോളോവേഴ്‌സിനെ കിട്ടുന്നത്‌. ഇത്‌ ചരിത്ര മുഹൂര്‍ത്തമാണെന്നു 32 കാരിയായ ഗായികയെ അഭിനന്ദിച്ചുകൊണ്ട്‌ ട്വിറ്റര്‍ ഔദ്യോഗിക അക്കൗണ്ടില്‍നിന്നു സന്ദേശമയച്ചു. 2009ലാണ്‌ കാത്തി പെറി ട്വിറ്ററില്‍ അക്കൗണ്ട്‌ തുറന്നത്‌. ഇതുവരെ 8500 ട്വീറ്റുകളായി. താരത്തിന്റെ ട്വീറ്റുകളെ ഉള്‍പ്പെടുത്തി ഒരു വെബ്‌സൈറ്റ്‌ വീഡിയോ പുറത്തിറക്കിയിട്ടുണ്ട്‌. ലോകത്തിലെ ഏറ്റവും കൂടുതല്‍ വരുമാനമുള്ള ഗായികയായി കാത്തി പെറിയെ ഫോബ്‌സ്‌ മാസിക നേരത്തെ തിരഞ്ഞെടുത്തിരുന്നു. കനേഡിയന്‍ ഗായകന്‍ ജസ്‌റ്റിന്‍ ബീബറാണു ട്വിറ്ററില്‍ രണ്ടാമത്‌. 9.67 കോടിയാണ്‌ ട്വിറ്ററില്‍ ബീബറെ പിന്തുടരുന്നവരുടെ എണ്ണം. ബറാക്‌ ഒബാമ, ടെയ്‌ലര്‍ സ്വിഫ്‌റ്റ്‌, റിഹാന്ന എന്നിവരാണ്‌ മൂന്നു മുതല്‍ അഞ്ചുവരെ സ്ഥാനത്തുള്ളവര്‍. ആദ്യ നൂറു സ്ഥാനങ്ങളില്‍ ഗായകര്‍, കായികതാരങ്ങള്‍, രാഷ്ട്രീയക്കാര്‍, അഭിനേതാക്കള്‍ തുടങ്ങിയവരാണ്‌.