Breaking News

Trending right now:
Description
 
Jun 18, 2017

ലണ്ടന്‍ തീ പിടുത്തം: കാണാതായ 58 പേരും മരിച്ചു

image ലണ്ടനില്‍ 24 നിലയുള്ള ഗ്രെന്‍ഫല്‍ ടവറില്‍ കഴിഞ്ഞദിവസമുണ്ടായ തീപിടുത്തത്തെത്തുടര്‍ന്ന്‌ കാണാതായ 58 പേരും മരിച്ചതായി സ്‌കോട്‌ലന്‍ഡ്‌ യാര്‍ഡ്‌ സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. 30 പേര്‍ മരിച്ചുവെന്നായിരുന്നു ഇതുവരെയുള്ള ഔദ്യോഗിക കണക്കുകള്‍. കെട്ടിടത്തിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാന്‍ ഇനിയും ആഴ്‌ചകള്‍ എടുത്തേക്കും.24 നില കെട്ടിടത്തിലെ 120 അപ്പാര്‍ട്ടുമെന്റുകളിലായി അറുന്നൂറിലേറെപ്പേരാണ്‌ തീ പിടുത്തസമയത്ത്‌ ഉണ്ടായിരുന്നത്‌. ഇതിനിടെ പ്രധാനമന്ത്രി തെരേസാ മേ ഗ്രെന്‍ഫല്‍ ടവറിലെ അന്തേവാസികളെ സന്ദര്‍ശിച്ചു. നമ്മുടെ സമൂഹത്തിനും രാജ്യത്തിനും ചിന്തിക്കാന്‍ കഴിയാത്ത ദുരന്തമാണ്‌ സംഭവിച്ചതെന്നു അവര്‍ പ്രസ്‌താവനയില്‍ വ്യക്തമാക്കി. ദുരന്തത്തില്‍പെട്ടവര്‍ക്ക്‌ എല്ലാവിധ പിന്തുണയും പ്രധാനമന്ത്രി വാഗ്‌ദാനം ചെയ്‌തു. കഴിഞ്ഞ ഏതാനും ആഴ്‌ചകളായി ബ്രിട്ടണില്‍ ഭീകരാക്രമണം ഉള്‍പ്പെടെ വന്‍ ദുരന്തങ്ങള്‍ ഉണ്ടാകുന്നതില്‍ എലിസബത്ത്‌ രാജ്ഞി ദുഖം പ്രകടിപ്പിച്ചു.