Breaking News

Trending right now:
Description
 
Jun 18, 2017

ഇടയനു പ്രാര്‍ഥനയോടെ വിട

image ക്‌നാനായ കത്തോലിക്ക സഭ കോട്ടയം അതിരൂപതയുടെ പ്രഥമ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ കുര്യാക്കോസ്‌ കുന്നശേരിക്കു വിശ്വാസസാഗരം പ്രാര്‍ഥനയോടെ വിടനല്‍കി. അതിരൂപതാ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെയായിരുന്നു സംസ്‌കാരശുശ്രൂഷകള്‍. ക്രിസ്‌തുരാജ കത്തീഡ്രലില്‍ അള്‍ത്താരയോടു ചേര്‍ന്നു പ്രത്യേകം തയാറാക്കിയ കബറിടത്തിലാണ്‌ ഭൗതിക ശരീരം സംസ്‌കരിച്ചത്‌. ആയിരക്കണക്കിനു വിശ്വാസികള്‍ പ്രാര്‍ഥനയുടെ പങ്കെടുത്തു. കബറടക്ക കര്‍മ്മത്തിനിടെ അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശേരില്‍, സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി, അതിരൂപത ആര്‍ച്ച്‌ ബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ട്‌ എന്നിവര്‍ ചേര്‍ന്നു ഇടനു പുഷ്‌പകിരീടം അണിയിച്ചു. കബറക്ക ശുശ്രൂഷയോടനുബന്ധിച്ചു നഗരികാണിക്കലും നടത്തി. ബലിപീഠത്തോടും സ്വന്തം ആലയത്തോടും യാത്രപറയുന്നതിന്റെ അടയാളമായി ഭൗതികശരീരം കത്തീഡ്രല്‍ അള്‍ത്താരയിലും ഇരുവാതിലുകളിലും ആനവാതിലിലും മുട്ടിച്ച ചടങ്ങില്‍ സെക്രട്ടറിമാരായി സേവനമനുഷ്ടിച്ച വൈദികരാണ്‌ മൃതദേഹം വഹിച്ചത്‌. സമാപന ശുശ്രൂഷയില്‍ സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി മുഖ്യകാര്‍മികനായി. സഭാ പിതാക്കന്മാരും വൈദികരും കന്യാസ്‌ത്രികളും രാഷ്ട്രീയ സാമൂഹിക പ്രമുഖരും ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.