Breaking News

Trending right now:
Description
 
Jun 17, 2017

കൊച്ചിയില്‍ ആദ്യ മെട്രോ റെയില്‍ സര്‍വീസിന്‌ ഇന്നു തുടക്കം

image കേരളത്തിലെ ആദ്യ മെട്രോ റെയില്‍ സര്‍വീസ്‌ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു രാവിലെ ജനങ്ങള്‍ക്ക്‌ തുറന്നുകൊടുക്കും. പ്രധാനമന്ത്രിയും വിശിഷ്ടാഥിതികളും പാലാരിവട്ടം സ്റ്റേഷനില്‍നിന്നു പത്തടിപ്പാലംവരെയും തിരിച്ചും മെട്രോയില്‍ സഞ്ചരിച്ചതിനുശേഷമായിരിക്കും ഉദ്‌ഘാടനം. രാവിലെ 11നു കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിനു മുന്നിലെ പന്തലില്‍ നടക്കുന്ന ഉദ്‌ഘാടന സമ്മേളനത്തില്‍ കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു, ഗവര്‍ണര്‍ ജസ്റ്റീസ്‌ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി തോമസ്‌ ചാണ്ടി, കെ.വി.തോമസ്‌ എം.പി, മേയര്‍ സൗമിനി ജയിന്‍ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല, ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ്‌ ഇ.ശ്രീധരന്‍, കെഎംആര്‍എല്‍ മാനേജിങ്‌ ഡയറക്ടര്‍ ഏലിയാസ്‌ ജോര്‍ജ്‌ തുടങ്ങിയവര്‍ പങ്കെടുക്കും. ഫ്രഞ്ച്‌, ജര്‍മന്‍ കോണ്‍സുലേറ്റ്‌ ജനറല്‍മാറും ഇന്ത്യയിലെ ഫ്രഞ്ച്‌ അംബാസിഡറും പരിപാടിയില്‍ പങ്കെടുക്കും.