Breaking News

Trending right now:
Description
 
Jun 17, 2017

എം.എസ്‌.സ്വാമിനാഥനെ രാഷ്ട്രപതിസ്ഥാനാര്‍ഥിയാക്കണമെന്ന്‌ ശിവസേന

image എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവ്‌ എം.എസ്‌.സ്വാമിനാഥനെ പരിഗണിക്കണമെന്നു ശിവസേന ആവശ്യപ്പെട്ടു. സ്വാമിനാഥന്‍ കര്‍ഷകരുടെ പ്രസിഡന്റാണ്‌. ഞായറാഴ്‌ച ബിജെപി ദേശീയാധ്യക്ഷന്‍ അമിത്‌ ഷായുമായുള്ള കൂടിക്കാഴ്‌ചയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നു ശിവസേനനേതാവ്‌ ഉദ്ദവ്‌ താക്കറെ വ്യക്തമാക്കി. മോഹന്‍ ഭാഗവതിനെ ആര്‍എസ്‌എസ്‌ രാഷ്ട്രപതിസ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ശിവസേനയുടെ പ്രഖ്യാപനം. അതേസമയം, രാഷ്ട്രപതി തിരഞ്ഞെടുപ്പിനായി വെള്ളിയാഴ്‌ച ആറുപേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചെങ്കിലും ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന്‌ റിട്ടേണിങ്‌ ഓഫിസര്‍ തള്ളി. ഈമാസം 28വരെയാണ്‌ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചിട്ടുള്ളത്‌. 29ന്‌ സൂക്ഷ്‌മ പരിശോധന നടക്കും. ജൂലൈ ഒന്നുവരെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാം. ജൂലൈ 17നാണ്‌ തിരഞ്ഞെടുപ്പ്‌.