Breaking News

Trending right now:
Description
 
Jun 17, 2017

ഭീകരാക്രമണം: ആറുപൊലീസുകാര്‍ക്ക്‌ വീരമൃത്യു

image ജമ്മുകാഷ്‌മീര്‍ അനന്ത്‌നാഗ്‌ ജില്ലയിലെ അചാഞ്ചലില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ എസ്‌ഐ ഉള്‍പ്പെടെ ആറുപൊലീസുകാര്‍ക്ക്‌ വീരമൃത്യു. അചാഞ്ചലില്‍ പതിവ്‌ പെട്രോളിങ്ങിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന ജീപ്പിനുനേര്‍ക്കു ഭീകര്‍ വെടിവയ്‌ക്കുകയായിരുന്നു. പുല്‍വാമ ജില്ലയില്‍നിന്നുള്ള എസ്‌ഐ ഫിറോസും ജീപ്പു ഡ്രൈവറും നാലു പൊലീസുകാരുമാണ്‌ വീരമൃത്യുവരിച്ചത്‌. പൊലീസുകാരുടെ കൈവശമുണ്ടായിരുന്നു തോക്കുകളും ഭീകരര്‍ തട്ടിയെടുത്തു. ആ്‌ക്രമണം നടത്തിപോകും മുമ്പ്‌ മൃതദേഹങ്ങളും ഇവര്‍ വികൃതമാക്കി. പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കറെ തായിബയാണ്‌ ആക്രമണത്തിനു പിന്നിലെന്നു മുതിര്‍ന്ന പൊലീസ്‌ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. മറ്റൊരു സംഭവത്തില്‍ നിയന്ത്രണരേഖയിലെ രജൗറി ജില്ലയില്‍ അതിര്‍ത്തി പോസ്‌റ്റുകള്‍ക്കു നേരെ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്‌പില്‍ ഇന്ത്യന്‍ ജവാന്‍ ഭക്താര്‍ സിങ്‌ വീരമൃത്യുവരിച്ചതായും റിപ്പോര്‍ട്ടുണ്ട്‌. വെടിനിര്‍ത്തല്‍ കരാര്‍ പാക്കിസ്ഥാന്‍ ലംഘിച്ചുവെന്നാണ്‌ റിപ്പോര്‍ട്ട്‌. കഴിഞ്ഞ മൂന്നുദിവസത്തിനിടെ പാക്കിസ്ഥാന്‍ ആറുപ്രാവശ്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.