Breaking News

Trending right now:
Description
 
Jun 16, 2017

മെട്രോയില്‍ കൊച്ചി വണ്‍ സ്‌മാര്‍ട്ട്‌ കാര്‍ഡ്‌ ഉപയോഗിച്ചും യാത്ര ചെയ്യാം

image ആക്‌സിസ്‌ ബാങ്കുമായി ചേര്‍ന്ന്‌ പുറത്തിറക്കുന്ന കൊച്ചി വണ്‍ സ്‌മാര്‍ട്ട്‌ കാര്‍ഡ്‌ ഉപയോഗിച്ചും കൊച്ചി മെട്രോയില്‍ യാത്ര നടത്താം. മെട്രോ ഉദ്‌ഘാടനവേദിയിലാണ്‌ ഈ സ്‌മാര്‍ട്ട്‌ കാര്‍ഡ്‌ പുറത്തിറക്കുന്നത്‌. മെട്രോയുടെ ടിക്കറ്റ്‌ മൂന്നുതരമുണ്ട്‌. സ്‌റ്റേഷന്‍ കൗണ്ടറില്‍ ചെന്നാല്‍ ഒറ്റ യാത്രയ്‌ക്കുള്ള ടിക്കറ്റ്‌ ലഭിക്കും. ഈ ടിക്കറ്റ്‌ യാത്ര അവനാസിക്കുംവരെ കയ്യില്‍ കരുതണം. അകത്തുകയറുന്നതിനും പുറത്തിറങ്ങുന്നതിനും ടിക്കറ്റ്‌ വേണം എന്നതിനാലാണിത്‌. ഒന്നോ രണ്ടോ ആഴ്‌ചകള്‍ യാത്ര ചെയ്യാന്‍ ആര്‍എഫ്‌ഐഡി കാര്‍ഡുകള്‍ ലഭിക്കും. ട്രെയിനുള്ളില്‍ പാലിക്കേണ്ട നിയമങ്ങള്‍ സ്റ്റേഷനിലും ട്രെയിനിനുള്ളിലും അനൗണ്‍സ്‌ ചെയ്യും. ചെയ്യാന്‍പാടില്ലാത്ത കാര്യങ്ങള്‍ യാത്രക്കാരെ കൃത്യമായി അറിയിക്കുന്നതിനും സംവിധാനമുണ്ട്‌.