Breaking News

Trending right now:
Description
 
Jun 16, 2017

സംസ്ഥാനത്തെ നഴ്‌സുമാര്‍ ഞായറാഴ്‌ച മുതല്‍ സമരത്തില്‍

image മിനിമം വേതനം വര്‍ധിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഞായറാഴ്‌ച മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന്‌ യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍ വ്യക്തമാക്കി. ലേബര്‍ കമ്മീഷണറുമായും തൊഴില്‍മന്ത്രിയുമായും ഇന്നലെ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞതോടെയാണ്‌ സമരപ്രഖ്യാപനം. സംസ്ഥാനത്തെ 184 ആശുപത്രി മാനേജ്‌മെന്റുകള്‍ക്ക്‌ ഇതുസംബന്ധിച്ച്‌ നോട്ടീസ്‌ നല്‍കി. വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള അന്തിമ രൂപം നല്‍കുന്ന ചര്‍ച്ചയ്‌ക്ക്‌ മുന്നോടിയായി ഇരുവിഭാഗങ്ങളും നിലപാടുകളില്‍ വിട്ടുവീഴ്‌ചയ്‌ക്ക്‌ തയാറാകണമെന്നും വീണ്ടും ചര്‍ച്ചവച്ചിരിക്കുന്ന സാഹചര്യത്തില്‍ നഴ്‌സിങ്‌ യൂണിയനുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന സമരത്തില്‍നിന്നു പിന്‍മാറണമെന്നും ലേബര്‍ കമ്മീഷണര്‍ ആവശ്യപ്പെട്ടു. 2013-ല്‍ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തിയ സമരത്തെ തുടര്‍ന്ന്‌ 2016 മുതല്‍ ശമ്പളവര്‍ധനവ്‌ ഉറപ്പുനല്‍കിയെങ്കിലും മാനേജ്‌മെന്റുകള്‍ നടപ്പാക്കിയിട്ടില്ലെന്നു അസോസിയേഷന്‍ കുറ്റപ്പെടുത്തി.