Breaking News

Trending right now:
Description
 
Jun 16, 2017

മെട്രോയില്‍ ടിക്കറ്റ്‌ മുഖേനയുള്ള ആദ്യ യാത്ര തിങ്കളാഴ്‌ച

image ടിക്കറ്റ്‌ നല്‍കിയുള്ള മെട്രോയുടെ ആദ്യ യാത്ര തിങ്കളാഴ്‌ച രാവിലെ ആറിന്‌. എല്ലാദിവസവും രാവിലെ ആറു മുതല്‍ രാത്രു പത്തുവരെയാണ്‌ കൊച്ചി മെട്രോ സര്‍വീസ്‌. നാളെ പ്രധാനമന്ത്രിയുടെ യാത്ര മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. മെട്രോ റൂട്ടിന്‌ ഇരുവശത്തുമുള്ള മുനിസിപ്പാലിറ്റികള്‍, പഞ്ചായത്ത്‌ എന്നിവിടങ്ങളിലെ അംഗീകൃത വൃദ്ധസദനങ്ങളിലെയും അഗതി മന്ദിരങ്ങളിലെയും അന്തേവാസികള്‍ക്കും ഈ മേഖലയിലെ സ്‌പഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുമാണ്‌ ഞായറാഴ്‌ചത്തെ യാത്ര. തിങ്കളാഴ്‌ച മുതല്‍ മെട്രോ സര്‍വീസ്‌ ആരംഭിച്ചാല്‍ മുടക്കമില്ലാതെയാവും മെട്രോ ഓടുക. അവധിദിവസങ്ങളോ ഹര്‍ത്താലോ മെട്രോയ്‌ക്ക്‌ ബാധകമല്ല. മെട്രോയുടെ സൗകര്യങ്ങള്‍ രാജ്യാന്തര നിലവാരമുള്ളതാണ്‌. ബസ്‌ യാത്രയേക്കാളും എളുപ്പവും സുരക്ഷിതവുമാണ്‌ മെട്രോയാത്ര. കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്കുപോലും അനായാസം യാത്രചെയ്യാനാവുമെന്ന പ്രത്യേകതയുമുണ്ട്‌. ഗര്‍ഭിണികള്‍, പ്രായമായവര്‍ എ്‌ന്നിവര്‍ക്കു മെട്രോയില്‍ പ്രത്യേക പരിഗണനയും സീറ്റുമുണ്ട്‌.