Breaking News

Trending right now:
Description
 
Jun 16, 2017

ജനനേന്ദ്രിയം മുറിച്ച കേസ്‌: സ്വാമി തന്നെ പീഡിപ്പിട്ടില്ലെന്ന്‌ പെണ്‍കുട്ടി

image ലൈംഗിക പീഡനശ്രമത്തിനിടെ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചുവെന്ന കേസില്‍ പൊലീസിനു ലഭിച്ച മൊഴി കെട്ടിച്ചമച്ചതാണെന്നു വെളിപ്പെടുത്തുന്ന കത്ത്‌ സ്വാമിയുടെ അഭിഭാഷകന്‍ പോക്‌സോ കോടതിയില്‍ ഹാജരാക്കി. റജിസ്‌റ്റേര്‍ഡ്‌ തപാലിലാണ്‌ പെണ്‍കുട്ടിയുടേതെന്നു കരുതുന്ന കത്ത്‌ അഭിഭാഷകന്‌ ലഭിച്ചത്‌. സ്വാമിയുടെ പരിചയക്കാരായ അയ്യപ്പദാസ്‌, മനോജ്‌ മുരളി, അജിത്‌കുമാര്‍ എന്നിവരുടെ ഗൂഢാലോചനയുണ്ടെന്നു കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ചട്ടമ്പിസ്വാമി ഭൂസമരവുമായി ബന്ധപ്പെട്ടുള്ള വിരോധമാണ്‌ സംഭവത്തിനു കാരണമെന്നും കത്തില്‍ പറയുന്നു. സ്വാമിയുടെ ജനനേന്ദ്രിയം മുറിക്കാന്‍ അയ്യപ്പാദാസ്‌ പ്രേരിപ്പിച്ചുവെങ്കിലും മുറിച്ചത്‌ താനല്ല. സ്വാമി തന്നോട്‌ കുട്ടിയോടെന്നപോലെയാണ്‌ പെരുമാറിയതെന്നും സ്വാമി തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും കത്തില്‍ പറയുന്നുണ്ട്‌. അതേസമയം, സ്വാമി നിരപരാധിയാണെന്നും മകള്‍ക്കു മാനസികാസ്വാസ്ഥ്യം ഉണ്ടെന്നു കാണിച്ചു യുവതിയുടെ അമ്മ ഡിജിപിക്കു പരാതി നല്‍കിയിട്ടുണ്ട്‌. മകളുടെ കാമുകനാണ്‌ കൃത്യം ചെയ്‌തതെന്നു സംശയിക്കുന്നതായും പരാതിയില്‍ പറയുന്നു.