Breaking News

Trending right now:
Description
 
Jun 16, 2017

പശുമാംസം കഴിക്കുന്നവരെ തൂക്കിലേറ്റണം: സാധ്വി സരസ്വതി

image പശുമാംസം കഴിക്കുന്നത്‌ അഭിമാനമെന്നു കരുതുന്നവരെ തൂക്കിലേറ്റുകതന്നെ വേണമെന്നു മധ്യപ്രദേശിലെ ഛിന്ദ്‌ വാഡ സനാതന്‍ ധര്‍മ പ്രചാര്‍ സേവാസമിതി പ്രസിഡന്റ്‌ സാധ്വി സരസ്വതിയുടെ പ്രഖ്യാപനം വിവാദത്തിലേക്ക്‌. ഗോവയില്‍ രാംനാഥി ഗ്രാമത്തില്‍ നടക്കുന്ന അഖിലേന്ത്യാ ഹിന്ദു സമ്മേളനത്തിലാണ്‌ സാധ്വി ഇത്തരത്തില്‍ ആഹ്വാനം ചെയ്‌തത്‌. സാധ്വിയുടെ ആഹ്വാനത്തിനെതിരെ കോണ്‍ഗ്രസ്‌ ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്ത്‌ എത്തി. സാധ്വിക്കെതിരെ കേസ്‌ എടുക്കണമെന്നു ഇവര്‍ ആവശ്യപ്പെട്ടു. അതേസമയം, കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതിന്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം സംബന്ധിച്ച്‌ വിശദീകരണം തേടി സുപ്രീംകോടതി നോട്ടീസ്‌ അയച്ചു. രണ്ടാഴ്‌ചയ്‌ക്കകം കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നാണ്‌ നിര്‍ദേശം. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നുള്ള ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം അറിഞ്ഞതിനുശേഷം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നു ജസ്‌റ്റീസുമാരായ ആര്‍.കെ.അഗര്‍വാള്‍, എസ്‌.കെ.കൗള്‍ എന്നിവരുടെ അവധിക്കാലബഞ്ച്‌ വ്യക്തമാക്കി. കേസ്‌ വീണ്ടും ജൂലൈ 11നു പരിഗണിക്കും.