Breaking News

Trending right now:
Description
 
Jun 16, 2017

ഇന്ധനവില ഇനി ദിവസവും മാറും

image പെട്രോള്‍, ഡീസല്‍വില രാജ്യമൊന്നടങ്കം എല്ലാദിവസവും നിശ്ചയിക്കുന്ന പദ്ധതി ഇന്നു മുതല്‍ നടപ്പിലായി. ദിവസവും രാവിലെ ആറിനാണ്‌ പുതുക്കിയ വില നിലവില്‍വരുക. അടുത്തദിവസം രാവിലെ ആറുമണിവരെയായിരിക്കും പ്രാബല്യം. പൊതുമേഖലയിലെ മൂന്നു എണ്ണക്കമ്പനികളാണ്‌ ഈ രീതി നടപ്പിലാക്കുന്നത്‌. പുതിയ പദ്ധതി നടപ്പിലായതോടെ നിരക്കുമാറ്റം അര്‍ധരാത്രി പ്രാബല്യത്തില്‍വരുന്ന പതിവ്‌ മാറി. എണ്ണക്കമ്പനികള്‍ ഇനി എല്ലാ ദിവസവും രാവിലെ ആറിന്‌ അതതു ദിവസത്തെ നിരക്ക്‌ പ്രഖ്യാപിക്കും. വെബ്‌സൈറ്റ്‌, എസ്‌എംഎസ്‌, മൊബൈല്‍ ആപ്‌ അന്നിവ വഴി വിലനിലവാരം അറിയാനാവും. വിലമാറ്റം നിരീക്ഷിക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ രാജ്യത്ത്‌ 87 കണ്‍ട്രോള്‍ റൂമുകള്‍ തുറക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്‌. പെട്രോള്‍വില ഇന്ന്‌ ലിറ്ററിന്‌ 1.12 രൂപയും ഡീസലിന്‌ 1.24 രൂപയും കുറച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അഞ്ചുനഗരങ്ങളില്‍ പ്രതിദിനം വിലമാറ്റുന്നത്‌ പരീക്ഷിച്ചിരുന്നു. ഇതു വിജയിച്ചതിന്റെ പശ്ചാത്തലത്തിലാണ്‌ രാജ്യത്താകമാനം പദ്ധതി നടപ്പാക്കിയത്‌. രാജ്യാന്തര വിപണിയില്‍ പെട്രോള്‍, ഡീസല്‍ വിലയിലുണ്ടാകുന്ന മാറ്റവും ഡോളര്‍, രൂപ വിനിമയ നിരക്കിലെ മാറ്റവും കണക്കിലെടുത്താണ്‌ കമ്പനികള്‍ വില നിശ്ചയിക്കുന്നത്‌.