Breaking News

Trending right now:
Description
 
Jun 15, 2017

ഫൊക്കാന ടുഡേ റിലീസ്‌ ചെയ്‌തു

ശ്രീകുമാര്‍ ഉണ്ണിത്താന്‍
image ഫൊക്കാനയുടെ ക്വാര്‍ട്ടര്‍ലി ന്യൂസ്‌ പേപ്പര്‍ ആയ ഫൊക്കാന ടുഡേയുടെ റിലീസ്‌ കേരള കണ്‍വന്‍ഷനോടനുബന്ധിച്ച്‌ ആലപ്പുഴയില്‍ നടന്നു. ഫൊക്കാന ടുഡേയുടെ ആദ്യപ്രതി ഫൊക്കാന പ്രസിഡന്റ്‌ തമ്പി ചാക്കോ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ നല്‍കി ഉദ്‌ഘാടനം നിര്‍വഹിച്ചു. മലയാളി സമൂഹം നേരിടുന്ന ഗൗരവമേറിയ പല പ്രശ്‌നങ്ങളും പ്രവാസി മലയാളികളുടെ മുമ്പില്‍ അവതരിപ്പിക്കുക എന്നതാണ്‌ ഫൊക്കാന ടുഡേയുടെ ലക്ഷ്യം. ഫൊക്കാന ടുഡേ ചീഫ്‌ എഡിറ്റര്‍ ഡോ.മാത്യു വര്‍ഗീസും അസോഷ്യേറ്റ്‌ എഡിറ്റര്‍ ഗണേഷ്‌ നായരുടെയും നേതൃത്വത്തിലാണ്‌ ഫൊക്കാന ടുഡേ അണിയിച്ചൊരുക്കുന്നത്‌. ഈ ന്യൂസ്‌ പേപ്പര്‍ പുറത്തിറക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം ഉണ്ടെന്നു ഇരുവരും പറഞ്ഞു. ഫൊക്കാന ജനറല്‍ സെക്രട്ടറി ഫിലിപ്പോസ്‌ ഫിലിപ്പ്‌, ജോയ്‌ ഇട്ടന്‍, ജോര്‍ജി വര്‍ഗീസ്‌, പോള്‍ കറുകപ്പള്ളില്‍, ജോസ്‌ കാനാട്ട്‌, മാധവന്‍ ബി.നായര്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍, സുധാ കര്‍ത്താ, ഡോ.മാത്യു വര്‍ഗീസ്‌, അബ്രഹാം കുളത്തില്‍, സണ്ണി മറ്റമന, അലക്‌സ്‌ തോമസ്‌, ജോര്‍ജ്‌ ഓലിക്കല്‍, ഡോ.അനിരുദ്ധന്‍, ടി.എസ്‌.ചാക്കോ, ജോര്‍ജ്‌ കോരത്ത്‌, മാത്യു കൊക്കുറ, മോഡി ജേക്കബ്‌ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.