Breaking News

Trending right now:
Description
 
Jun 15, 2017

സ്‌കൂളുകളില്‍ ഈവര്‍ഷം മുതല്‍ യോഗ പഠനം

image സംസ്ഥാനത്തെ തിരഞ്ഞെടുത്ത സ്‌കൂളുകളില്‍ ഈവര്‍ഷം മുതല്‍ യോഗ പഠിപ്പിക്കാന്‍ തീരുമാനം. വിദ്യാഭ്യാസമന്ത്രി പ്രഫ.സി.രവീന്ദ്രനാഥാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. ശരീരത്തിന്റെ സന്തുലനമാണ്‌ യോഗാഭ്യാസത്തിന്റെ ലക്ഷ്യം. ഏതെങ്കിലും മതവിശ്വാസത്തിന്റെയോ ആചാരത്തിന്റെയോ ഭാഗമല്ല യോഗാഭ്യാസം. യോഗ അഭ്യസിക്കുന്നതോടൊപ്പം നാമതിന്റെ ശാസ്‌ത്രീയ വശങ്ങള്‍ നിരീക്ഷിക്കുകയും വേണമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ യോഗ ഒളിംപ്യാഡില്‍ പങ്കെടുക്കുന്ന കേരള ടീം അംഗങ്ങള്‍ക്ക്‌ എസ്‌ സിഇആര്‍ടി സംഘടിപ്പിച്ച സ്വീകരണയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി രവീന്ദ്രനാഥ്‌.