Jun 15, 2017
പനിമരണം 101; ആരോഗ്യവകുപ്പിന്റെ വെളിപ്പെടുത്തല്‍
സംസ്ഥാനത്ത് ഇതിനകം പനിയും അനുബന്ധ പകര്ച്ചവ്യാധികളം ബാധിച്ച് 101 പേര്
മരിച്ചുവെന്നു ആരോഗ്യവകുപ്പ് വെളിപ്പെടുത്തി. ഈ വര്‍ഷം ഇതുവരെയുള്ള
കണക്കാണിത്. സംസ്ഥാനത്ത് പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചരോഗങ്ങള്‍ ശക്തമായ
സാഹചര്യത്തിലാണ് ഈ വെളിപ്പെടുത്തല്‍. എച്ച്1 എന്‍1 ബാധിച്ചാണ്
മരിച്ചവരില്‍ ഏറെയും-50 പേര്. ഡെങ്കിപ്പനി ബാധിച്ചുള്ള മറണവും
റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ മാത്രം സര്‍ക്കാര്‍
ആശുപത്രികളില്‍ പനിബാധിച്ച് ചികിത്സ തേടിയത് 20,000 പേരാണ്. സ്വകാര്യ
ആശുപത്രികളിലും നിരവധി രോഗികളാണ് എത്തുന്നത്. ഇന്നലെ ചികിത്സ തേടിയവരില്‍
128 പേര്‍ക്ക് ഡെങ്കിപ്പനിയും 15 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.
ഡെങ്കിപ്പനിയുള്‍പ്പെടെയുള്ള പകര്‍ച്ചരോഗങ്ങള്‍ പടര്‍ന്നുപിടിച്ചിട്ടും
പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഗുരുതര വീഴ്ചയാണ് ഉണ്ടായിട്ടുള്ളത്. പനി
പടര്‍ന്നിട്ടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഫലപ്രദമായി
പ്രവര്‍ത്തിക്കുന്നില്ലെന്നു കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്
വിമര്‍ശിച്ചിരുന്നു.