Breaking News

Trending right now:
Description
 
Jun 15, 2017

dx 2

image രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജി 18നു കൊല്ലൂര്‍ മൂകാംബിക ദേവീക്ഷേത്ത്രതില്‍ ദര്‍ശനം നടത്തും. ഇതേതുടര്‍ന്ന്‌ അന്നേദിവസം രാവിലെ 10.30 മുതല്‍ വൈകിട്ട്‌ ആറുവരെ ക്ഷേത്രത്തില്‍ ആരെയും പ്രവേശിപ്പിക്കില്ല. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണിത്‌. ഈ സമയത്ത്‌ ഹോട്ടലുകളിലും ലോഡ്‌ജുകളിലുമുള്ള താമസവും അനുവദിക്കില്ല. തലേന്ന്‌ എത്തുന്നവരെ 18നു രാവിലെ 10മണിയോടെ ഒഴിപ്പിക്കണമെന്നും പൊലീസ്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. അന്നുരാവിലെ മുതല്‍ കൊല്ലൂരിലേക്കുള്ള വാഹന ഗതാഗതത്തിനും നിയന്ത്രണം ഉണ്ടാകും. രാവിലെ മുതല്‍ തീര്‍ഥാടകരുടെ വാഹനങ്ങള്‍ കൊല്ലൂരിലേക്ക്‌ കടത്തിവിടില്ല. വിവിധ കേന്ദ്രങ്ങളില്‍ അഞ്ചു പൊലീസ്‌ചെക്കു പോസ്‌റ്റുകള്‍ സ്ഥാപിച്ച്‌ നിരീക്ഷണവും ഉണ്ടായിരിക്കും.