Breaking News

Trending right now:
Description
 
Jun 15, 2017

രാഹുലിനെ പപ്പുവെന്നുവിളിച്ച പാര്‍ട്ടി നേതാവിനെ പുറത്താക്കി

image കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പപ്പുവെന്നു വിശേഷിപ്പിച്ച്‌ വാട്‌സാപ്‌ സന്ദേശമയച്ച ഉത്തര്‍പ്രദേശ്‌ കോണ്‍ഗ്രസ്‌ നേതാവും ജില്ലാ പ്രസിഡന്റുമായ വിനയ്‌ പ്രധാനെ സസ്‌പെന്‍ഡ്‌ ചെയ്‌തു. പാര്‍ട്ടിയുടെതന്നെ ലോക്കല്‍ വാട്‌സാപ്‌ ഗ്രൂപ്പിലാണ്‌ വിനയ്‌ പ്രധാന്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയത്‌. സ്വന്തം താല്‍പര്യത്തേക്കാള്‍ രാഹുല്‍ പ്രാധാന്യം നല്‍കുന്നത്‌ രാജ്യതാല്‍പര്യത്തിനാണ്‌. അദാനി, അംബാനി, മല്യ തുടങ്ങി ആരുമായും പപ്പുവിനു കൂട്ടുകൂടാമായിരുന്നു. വേണമെങ്കില്‍ മന്ത്രിയോ പ്രധാനമന്ത്രിയോവരെ ആകാമായിരുന്നു. പക്ഷേ, അദ്ദേഹം ഇതാ മന്‍സോറില്‍ ദുരിതമനുഭവിക്കുന്ന കര്‍ഷകരെ കാണാനാണ്‌ പോകുന്നത്‌. സംഗതി രാഹുല്‍ സ്‌തുതി ആയിരുന്നുവെങ്കിലും സമൂഹമാധ്യമത്തില്‍ പരിഹാസവാക്കായ കടന്നുകൂടിയതാണ്‌ പ്രശ്‌നമായത്‌. പപ്പു എന്നത്‌ രാഹുല്‍ഗാന്ധിയെ വിമര്‍ശകര്‍ ആക്ഷേപിച്ചുവിളിക്കുന്ന ഇരട്ടപ്പേരാണ്‌. വിനയ്‌ പ്രധാനെ പാര്‍ട്ടിയുടെ എല്ലാ സ്ഥാനത്തുനിന്നും നീക്കിക്കൊണ്ടുള്ള കത്തുലഭിക്കുകയും ചെയ്‌തു. ബിജെപിക്കെതിരെയുള്ള ഒളിയമ്പാണ്‌ നടത്തിയെങ്കിലും അത്‌ വിധനയ്‌ പ്രധാന്‌ വിനയാവുകയായിരുന്നു.