Breaking News

Trending right now:
Description
 
Jun 15, 2017

DX

image യോഗഗുരു ബാബാ രാംദേവിന്‌ ജാമ്യമില്ലാ അറസ്‌റ്റ്‌ വാറന്റ്‌. ഡല്‍ഹി അഡീഷനല്‍ ചീഫ്‌ മജിസ്‌ട്രേറ്റ്‌ ഹരീഷ്‌ ഗോയലാണ്‌ വാറന്റ്‌ പുറപ്പെടുവിച്ചത്‌. കഴിഞ്ഞവര്‍ഷം ഏപ്രില്‍ ജാട്ട്‌ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ബാബാ രാംദേവ്‌ നടത്തിയ വിവാദ പരാമര്‍ശം കേസിലെത്തുകയായിരുന്നു. ഭാരത്‌ മാതാ കീ ജയ്‌ എന്നു ഏറ്റുപറയാത്തവരുടെ തലവെട്ടുമെന്നായിരുന്നു പരാമര്‍ശം. കോണ്‍ഗ്രസ്‌ നേതാവും ഹരിയാന മുന്‍മുഖ്യമന്ത്രിയുമായ സുഭാഷ്‌ ഭദ്ര നല്‍കിയ പരാതിയില്‍ മാര്‍ച്ച്‌ രണ്ടിന്‌ രാംദേവിനെ പ്രതിയാക്കി എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്‌തു. ഇതിന്റെ അടിസ്ഥാനത്തില്‍ മേയ്‌ 12നു രാംദേവിനെതിരെ കോടതി അറസ്‌റ്റുവാറന്റ്‌ പുറപ്പെടുവിച്ചെങ്കിലും ഹാജരായില്ല. തുടര്‍ന്നാണ്‌ ജാമ്യമില്ലാ അറസ്റ്റ്‌ വാന്റ്‌ പുറപ്പെടുവിച്ചത്‌.