Breaking News

Trending right now:
Description
 
Jun 15, 2017

ലണ്ടനില്‍ 24 നില കെട്ടിടത്തില്‍ അഗ്നിബാധ; 12 മരണം

image പടിഞ്ഞാറന്‍ ലണ്ടനിലെ കെന്‍സിങ്‌ടണിലുള്ള 24 നിലകളുള്ള ഗ്രെന്‍ഫെല്‍ ടവര്‍ അഗ്നിബാധയില്‍ കത്തിയമര്‍ന്നു. ബുധനാഴ്‌ച ബ്രിട്ടീഷ്‌ സമയം അര്‍ധരാത്രി കഴിഞ്ഞ്‌ ഒരുമണിയോടെയാണ്‌ തീപിടുത്തം. ദുരന്തത്തില്‍ 12 പേര്‍ മരിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. നൂറോളം പേര്‍ക്കു പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ 18 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്‌. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. 24 നില സമുച്ചയത്തിലെ 120 ഫ്‌ളാറ്റുകളിലായി 600 പേരാണ്‌ കെട്ടിടത്തില്‍ ഉണ്ടായിരുന്നത്‌. മൂന്ന്‌, നാല്‌ നിലകളിലെ ഏതെങ്കിലും റഫ്രിജേറ്ററില്‍നിന്നാണ്‌ അഗ്നിബാധയുണ്ടായതെന്നാണ്‌ നിഗമനം. അതിവേഗം മുകളിലത്തെ നിലയിലേക്ക്‌ തീ പടരുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായിട്ടില്ല. അപകടസമയത്ത്‌ കെട്ടിടത്തില്‍ ഉണ്ടായിരുന്ന മിക്കവരും ഉറക്കത്തിലായിരുന്നു. തീയും പുകയും പടര്‍ന്നതോടെ പരിഭ്രാന്തരായ താമസക്കാര്‍ രക്ഷപ്പെടാനുള്ള ശ്രമം നടത്തി. കെട്ടിടത്തിന്റെ താഴത്തെ നിലകളില്‍ ഉണ്ടായിരുന്നവര്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തുംമുമ്പ്‌ ജനാലവഴി ചാടി രക്ഷപ്പെട്ടു. പത്താം നിലയില്‍നിന്ന്‌ ഒരു കുഞ്ഞിനെ അമ്മ ജനാലവഴി തഴേക്കെറിഞ്ഞു രക്ഷപ്പെടുത്തി. കുഞ്ഞിനെ താഴെ കൂടിനിന്നവരിലൊരാള്‍ കൈകളില്‍ താങ്ങിയാണ്‌ രക്ഷപ്പെടുത്തിയത്‌. ചിലര്‍ കുട്ടികളെ താഴേക്കിട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്‌. 200 അഗ്നിശമനയൂണിറ്റുകളും 40 ഫയര്‍ ട്രക്കുകളും 20 ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.