Breaking News

Trending right now:
Description
 
Jun 14, 2017

ട്രോളിങ്‌ നിരോധനം ഇന്നു അര്‍ധരാത്രിമുതല്‍

image കേരള തീരക്കടലില്‍ ഇന്ന്‌ അര്‍ധരാത്രി മുതല്‍ സര്‍ക്കാര്‍ ട്രോളിങ്‌ നിരോധനം ഏര്‍പ്പെടുത്തി. ജൂലൈ 31വരെയാണിത്‌. ഈ കാലയളവില്‍ യന്ത്രവത്‌കൃത മത്സ്യബന്ധനബോട്ടുകളോ ഔട്ട്‌ബോര്‍ഡ്‌/ഇന്‍ബോര്‍ഡ്‌ എന്‍ജിന്‍ ഘടിപ്പിച്ച യാനങ്ങളോ തീരക്കടലില്‍ മത്സ്യബന്ധനം നടത്താന്‍ പാടില്ല. പരമ്പരാഗത മത്സ്യബന്ധന യാനങ്ങളായ ഔട്ട്‌ബോര്‍ഡ്‌/ഇന്‍ബോര്‍ഡ്‌ എന്‍ജിന്‍ ഘടിപ്പിച്ച വള്ളങ്ങള്‍ക്കും എന്‍ജിന്‍ ഘടിപ്പിക്കാത്ത വള്ളങ്ങള്‍ക്കും മറ്റു തരത്തിലുള്ള മത്സ്യബന്ധന രീതികള്‍ അനുവദിച്ചിട്ടുണ്ട്‌. 47 ദിവസം നീണ്ടുനില്‍ക്കുന്ന നിരോധനം സംബന്ധിച്ചു സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്‌.