Breaking News

Trending right now:
Description
 
Jun 14, 2017

ലൈംഗികബന്ധം ഒഴിവാക്കണം: ഗര്‍ഭിണികള്‍ക്ക്‌ കേന്ദ്രസര്‍ക്കാരിന്റെ ഉപദേശം

image കേന്ദ്ര ആയുഷ്‌ മന്ത്രാലയം അമ്മമാരുടെയും കുട്ടികളുടെയും പരിചരണത്തിനായി പുറത്തിറക്കിയ കൈപ്പുസ്‌തകത്തില്‍ ഗര്‍ഭിണികള്‍ക്കായി ഒട്ടേറെ ഉപദേശങ്ങള്‍ നല്‍കുന്നുണ്ട്‌. മാംസം കഴിക്കരുതെന്നും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടരുതെന്നുമാണ്‌ നിര്‍ദേശങ്ങളില്‍ പ്രധാനം. ഭോഗം, കാമം, ക്രോധം, വെറുപ്പ്‌ എന്നിവകളില്‍നിന്നു ഒഴിഞ്ഞുനില്‍ക്കണം. മോശം കൂട്ടുകെട്ടുകള്‍ പാടെ ഒഴിവാക്കണം. നല്ല ആളുകള്‍ക്കൊപ്പം സമാധാന അന്തരീക്ഷത്തില്‍ ശാന്തമായി സമയം ചെലവഴിക്കുകയാണ്‌ വേണ്ടത്‌. കിടപ്പുമുറിയില്‍ മനോരമായ ചിത്രങ്ങള്‍ തൂക്കിയിട്ടാല്‍ അത്‌ ഉദരത്തിലുള്ള കുഞ്ഞുങ്ങളെ ഏറെ സ്വാധീനിക്കുമെന്നും പറയുന്നു.ആത്മീയ ചിന്തകള്‍ക്കും പ്രാധാന്യം നല്‍കണം. അതോടൊപ്പം ശ്രേഷ്‌ഠരായ ആളുകളുടെ ജീവിതചരിത്രവും വായിക്കണം. ആരോഗ്യമുള്ള കുഞ്ഞിനായി രാജ്യത്തെ ഗര്‍ഭിണികള്‍ എന്തൊക്കെ ചെയ്യണമെന്നു പുസ്‌തകത്തില്‍ അക്കമിട്ടാണ്‌ നിരത്തുന്നത്‌. മദര്‍ ആന്‍ഡ്‌ ചൈല്‍ഡ്‌ കെയര്‍ എന്ന പേരിലുള്ള കൈപ്പുസ്‌തകം മന്ത്രി ശ്രീപദ്‌ യശോനായിക്കാണ്‌ പ്രസിദ്ധപ്പെടുത്തിയത്‌.