Breaking News

Trending right now:
Description
 
Jun 14, 2017

യോഗിയെ വധിക്കുന്നവര്‍ക്ക്‌ ഒരുകോടിരൂപ വാഗ്‌ദാനം; പൊലീസ്‌ കേസെടുത്തു

image ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുന്നവര്‍ക്ക്‌ ഒരു കോടി രൂപ പാരിതോഷികം ഫേസ്‌ബുക്കിലൂടെ പ്രഖ്യാപിച്ചു. അതോടൊപ്പം മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രം പ്രചരിപ്പിക്കുകയും ചെയ്‌തു. ഈ സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ പൊലീസ്‌ കേസ്‌ എടുത്തു. ഇവരില്‍ ഒരാളാണ്‌ മുഖ്യമന്ത്രിയെ വധിക്കുന്നവര്‍ക്ക്‌ ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചത്‌. മുഖ്യമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നുകാട്ടി ബിജെപി നേതാവ്‌ രാജ്‌പാല്‍ സിംഗ്‌ നല്‍കിയ പരാതിയില്‍ പൊലീസ്‌ കേസ്‌ റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കേസിലെ പ്രതികള്‍ ഒളിവിലാണ്‌. ഇവര്‍ക്കായി വ്യാപകമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. സാജ്‌ വാദി പാര്‍ട്ടി പ്രവര്‍ത്തകരാണ്‌ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ്‌ പൊലീസിന്‌ ലഭിച്ച സൂചന.