Breaking News

Trending right now:
Description
 
Jun 13, 2017

ശ്രീവല്‍സം ഗ്രൂപ്പിന്‌ 425 കോടിയുടെ വരവില്‍കവിഞ്ഞ സ്വത്ത്‌

image ശ്രീവല്‍സം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ്‌ നടത്തിയ റെയ്‌ഡില്‍ 425 കോടിയുടെ വരവില്‍ കവിഞ്ഞ സ്വത്ത്‌ കണ്ടെത്തി. കഴിഞ്ഞദിവസം പിടിച്ചെടുത്ത രേഖകള്‍ സൂക്ഷ്‌മമായി പരിശോധിച്ചപ്പോഴാണ്‌ ഇക്കാര്യം വ്യക്തമായത്‌. തിരിച്ചറിഞ്ഞ ആസ്‌തികള്‍ ശ്രീവല്‍സം ഗ്രൂപ്പിന്റേതാണോയെന്നു പൂര്‍ണമായും ആദായനികുതി വകുപ്പ്‌ സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണം ആരംഭിച്ച ഘട്ടത്തില്‍ 50 കോടിയുടെ അധികസ്വത്തുണ്ടെന്നായിരുന്നു ശ്രീവല്‍സം വ്യക്തമാക്കിയിരുന്നത്‌. പരിശോധന തുടങ്ങിയദിവസം മുതല്‍ ആറുവര്‍ഷം പിന്നോട്ടുള്ള കണക്കുകള്‍ പരിശോധിക്കുന്നുണ്ട്‌. ഗ്രൂപ്പിന്‌ ഏറ്റവും അധികം നിക്ഷേപം റിയല്‍ എസ്റ്റേറ്റ്‌ രംഗത്ത്‌ ആണെന്നാണ്‌ അന്വേഷണസംഘത്തിന്റെ നിഗമനം. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇവര്‍ക്ക്‌ കോടിക്കണക്കിനു രൂപയുടെ നിക്ഷേപം കണ്ടെത്തിയിട്ടുണ്ട്‌. നാഗാലാന്‍ഡ്‌ പൊലീസ്‌ സേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കുള്ള പങ്ക്‌ നേരത്തെ പുറത്തുവന്നിരുന്നു. പന്തളം, മാവേലിക്കര, കൊട്ടാരക്കര, തിരുവനന്തപുരം, ആറന്മുള, ബാംഗളൂര്‍, ന്യൂഡല്‍ഹി എന്നിവിടങ്ങളിലെ 20 കേന്ദ്രങ്ങളില്‍ ഒരേസമയം പരിശോധന നടത്തിയാണ്‌ രേഖകള്‍ പിടിച്ചെടുത്തത്‌.