Breaking News

Trending right now:
Description
 
Jun 13, 2017

നീറ്റ്‌ ഉത്തരക്കടലാസുകള്‍ ഇന്നും നാളെയും വെബ്‌ സൈറ്റില്‍

image എംബിബിഎസ്‌, ബിഡിഎസ്‌ ദേശീയ പൊതു പ്രവേശിന പരീക്ഷയുടെ (നീറ്റ്‌) ഫലം പ്രസിദ്ധീകരിക്കുന്നതിന്‌ മുന്നോടിയായി ഒഎംആര്‍ ഉത്തരക്കടലാസുകള്‍ ഇന്നും നാളെയും സെന്‍ട്രല്‍ ബോര്‍ഡ്‌ ഓഫ്‌ സെക്കന്‍ഡറി എഡ്യുക്കേഷന്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും. വെബ്‌സൈറ്റ്‌: www.cbseneet.ic.in. പരീക്ഷ എഴുതിയവര്‍ക്ക്‌ വെബ്‌സൈറ്റില്‍ ലോഗ്‌ ഇന്‍ ചെയ്‌ത്‌ തങ്ങളുടെ ഒഎംആര്‍ ഷീറ്റ്‌ കാണാനാകും. ഉത്തരക്കടലാസ്‌ പരിശോധിച്ചതില്‍ പിഴവുണ്ടെന്ന്‌ ആക്ഷേപമുള്ളവര്‍ക്ക്‌ ഓണ്‍ലൈനിലൂടെ മാത്രം പരാതി ഉന്നയിക്കാം. ഒരു ചോദ്യത്തിന്‌ 1000 രൂപവീതം അടയ്‌ക്കണം. പരാതി സിബിഎസ്‌ഇ അംഗീകരിച്ചാല്‍ പണം തിരികെ ലഭിക്കും. റജിസ്‌ട്രേഷന്‍ നമ്പര്‍ യൂസര്‍ ഐഡിയായി ഉപയോഗിച്ച്‌ പാസ്‌ വേഡ്‌ അടിച്ച്‌ തങ്ങളുടെ അക്കൗണ്ടില്‍കയറിവേണം ആക്ഷേപം അറിയിക്കേണ്ടത്‌. വിശദവിവരം സൈറ്റിലുള്ള പരീക്ഷയുടെ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍.