Breaking News

Trending right now:
Description
 
Jun 13, 2017

മോദി-ട്രംപ്‌ കൂടിക്കാഴ്‌ചയ്‌ക്ക്‌ ഇനി 13 ദിവസം

image പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 25നു യുഎസ്‌ സന്ദര്‍ശിക്കും. 26നു മോദിയുമായി പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ കൂടിക്കാഴ്‌ച നടത്തും. ട്രംപ്‌ അധികാരമേറ്റശേഷം മോദിയുടെ ആദ്യ കൂടിക്കാഴ്‌ചയും ആദ്യ യുഎസ്‌ സന്ദര്‍ശനവുമാണിത്‌. എച്ച്‌1ബി വീസ നിയമമാറ്റങ്ങളിലെ ഇന്ത്യയുടെ ആശങ്ക അടക്കം വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെടും. ഇന്ത്യന്‍ വംശജര്‍ക്കെതിരെ അടിക്കടിയുണ്ടാകുന്ന വംശീയാക്രമണങ്ങളാണ്‌ മോദി ഉന്നയിക്കുന്ന മറ്റൊരു വിഷയം. കാലാവസ്ഥാ മാറ്റം സംബന്ധിച്ച്‌ പാരീസ്‌ ഉടമ്പടിയില്‍നിന്നു അമേരിക്ക പിന്മാറുന്നതിലെ ആശങ്കയും മോദി അറിയിക്കും. പാക്കിസ്ഥാന്‍ ഇന്ത്യയിലേക്ക്‌ ഭീകരരെ അയയ്‌ക്കുന്നതും അതിര്‍ത്തി ലംഘിക്കുന്നതും മറ്റും ചര്‍ച്ചാ വിഷയമാകുമെന്ന്‌ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അധികാരമേറ്റശേഷം മോദിയുടെ അഞ്ചാമത്തെ യുഎസ്‌ സന്ദര്‍ശനമാണിത്‌.