Breaking News

Trending right now:
Description
 
Jun 13, 2017

നീറ്റ്‌ ഫലം തടഞ്ഞ വിധിക്കു സുപ്രീംകോടതിയുടെ സ്‌റ്റേ; ഇനി ഫലം പ്രസിദ്ധീകരിക്കാം

image എംബിബിഎസ്‌, ബിഡിഎസ്‌ ദേശീയ പൊതു പ്രവേശിന പരീക്ഷയുടെ (നീറ്റ്‌) ഫലം പ്രസിദ്ധപ്പെടുത്താമെന്നു സുപ്രീംകോടതി. ഫലം പ്രസിദ്ധീകരിക്കുന്നതു താല്‍ക്കാലികമായി തടഞ്ഞ മദ്രാസ്‌ ഹൈക്കോടതിയുടെ ഉത്തരവ്‌ സ്‌റ്റേ ചെയ്‌താണ്‌ ജഡ്‌ജിമാരായ പ്രഫുല്ല ചന്ദ്ര പാന്ത്‌, ദീപക്‌ ഗുപ്‌ത എന്നിവരുള്‍പ്പെട്ട അവധിക്കാലബെഞ്ചിന്റെ ഉത്തരവ്‌. നീറ്റ്‌ ഫലവും പ്രവേശന നടപടികളും തങ്ങളുടെ അന്തിമ ഉത്തരവിനു വിധേയരായിരി്‌കകുമെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കിയിട്ടുണ്ട്‌. ഹൈക്കോടതികള്‍ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സ്വീകരിക്കുന്നതില്‍ സൂപ്രീംകോടതി അതൃപ്‌തി രേഖപ്പെടുത്തുകയും ചെയ്‌തു. ഫലപ്രഖ്യാപനം വൈകുന്നത്‌ മെഡിക്കല്‍, ഡെന്റല്‍ കോളജുകളിലേക്കുള്ള പ്രവേശന നടപടികളെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി സെന്‍ട്രല്‍ ബോര്‍ഡ്‌ ഓഫ്‌ സെക്കന്‍ഡറി എഡ്യുക്കേഷന്‍ (സിബിഎസ്‌ഇ) നല്‍കിയ ഹര്‍ജിയാണ്‌ സുപ്രീംകോടതി പരിഗണിച്ചത്‌. 26നു മുമ്പ്‌ നീറ്റ്‌ ഫലം പ്രസിദ്ധപ്പെടുത്തുമെന്നു പരീക്ഷനടത്തിയ സിബിഎസ്‌ഇ സൂപിപ്പിച്ചു.