Breaking News

Trending right now:
Description
 
Jun 13, 2017

സൈനികമേധാവിക്കെതിരെയുള്ള പരാമര്‍ശം തെറ്റാണെന്ന്‌ രാഹുല്‍

image കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിനെതിരെ കോണ്‍ഗ്രസ്‌ നേതാവ്‌ സന്ദീപ്‌ ദീക്ഷിത്‌ നടത്തിയ പരാമര്‍ശം തികച്ചും തെറ്റുതന്നെയാണെന്നു പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി സമ്മതിച്ചു. സൈനിക മേധാവിയെ തെരുവുഗുണ്ടയെന്നു വിളിച്ചാണ്‌ സന്ദീപ്‌ ദീക്ഷിത്‌ ആക്ഷേപിച്ചത്‌. സൈന്യം രാജ്യത്തിനുവേണ്ടിയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. അവരെ ബഹുമാനിക്കുകയാണ്‌ വേണ്ടത്‌. രാഷ്ട്രീയക്കാര്‍ക്കോ മറ്റു ജനങ്ങള്‍ക്കോ സൈനിക മേധാവിക്കെതിരെ പരാമര്‍ശം നടത്തേണ്ട ആവശ്യമില്ല. കര്‍ണാടക കോണ്‍ഗ്രസ്‌ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്നതിനിടെയാണ്‌ രാഹുല്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്‌. സൈന്യത്തെ ബഹുമാനിക്കുന്ന പാര്‍ട്ടിയാണ്‌ തങ്ങളുടേതെന്നും സൈനിക മേധാവിക്കിതാരായ പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും കോണ്‍ഗ്രസ്‌ വക്താവ്‌ മീം അഫ്‌സല്‍ വ്യക്തമാക്കി. സംഭവം വിവാദമായതോടെ സന്ദീപ്‌ ദീക്ഷിത്‌ മാപ്പുപറഞ്ഞിരുന്നു. എന്നിട്ടും വിവാദം കെട്ടടങ്ങിയില്ല. നേതാവിന്റെ അധിക്ഷേപകരമായ പ്രസ്‌താവനയ്‌ക്കു കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി മാപ്പു പറയണമെന്നു കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍ ആവശ്യപ്പെട്ടു. സൈനികമേധാവിയെ തെരുവുഗുണ്ടയെന്നു വിളിക്കാന്‍ കോണ്‍ഗ്രസിന്‌ എങ്ങനെ ധൈര്യംവന്നുവെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു ട്വിറ്ററില്‍ കുറിച്ചു.