Breaking News

Trending right now:
Description
 
Jun 13, 2017

ജസ്റ്റീസ്‌ കര്‍ണന്‍ വിരമിച്ചു; ഇനി അറസ്‌റ്റ്‌?

image കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതി ആറുമാസത്തെ തടവിനു ശിക്ഷിച്ചതോടെ ഒളിവിലായിരുന്ന ജസ്‌റ്റീസ്‌ സി.എസ്‌. കര്‍ണന്‍ സര്‍വീസില്‍നിന്നു ഇന്നലെ വിരമിച്ചു. വിരമിക്കല്‍ ദിവസമായ ഇന്നലെയും അദ്ദേഹം കൊല്‍ക്കത്ത ഹൈക്കോടതിയില്‍ എത്തിയില്ല. അദ്ദേഹം ഇന്നു ചെന്നൈയില്‍ വാര്‍ത്താസമ്മേളനം നടത്തി പൊലീസിനു കീഴടങ്ങിയേക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ട്‌. ജഡ്‌ജിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുകയും കോടതിയലക്ഷ്യക്കേസില്‍ ഹാജരാകാനുള്ള നിര്‍ദേശം തുടര്‍ച്ചയായി ലംഘിക്കുകയും ചെയ്‌തതിനാണ്‌ സുപ്രീംകോടതി ആദ്ദേഹത്തിനു തടവുശിക്ഷവിധിച്ചത്‌. ഒളിവിലായിരുന്ന അദ്ദേഹത്തെ പിടികൂടാന്‍ പൊലീസ്‌ പിന്തുടര്‍ന്നുവെങ്കിലും സാധിച്ചിരുന്നില്ല. സര്‍വീസില്‍നിന്നു വിരമിച്ചതിനു പിന്നാലെ കര്‍ണനെ പിടികൂടുന്നതിനുള്ള നീക്കം ബംഗാള്‍ പൊലീസ്‌ ശക്തമാക്കി. കര്‍ണനെ കണ്ടെത്താന്‍ സഹായം അഭ്യര്‍ഥിച്ചു ബംഗാള്‍ ഡിജിപി തമിഴ്‌നാട്‌ പൊലീസ്‌ മേധാവിക്കു കത്തയച്ചു. സുപ്രീംകോടതി ഉത്തരവിട്ടദിവസം തന്നെ അദ്ദേഹം പദവിയില്‍നിന്ന്‌ ഒഴിഞ്ഞതാണെന്നു ജസ്റ്റീസ്‌ കര്‍ണന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. ഇതോടെ സിറ്റിങ്‌ ജഡ്‌ജിയായിരിക്കെ ശിക്ഷ ഏറ്റുവാങ്ങിയ ആളെന്ന നിലയിലും വിരമിച്ച ദിവസം ഒളിവില്‍ കഴിയുന്ന ഹൈക്കോടതി ജഡ്‌ജിയെന്ന പേരിലും ജസ്റ്റീസ്‌ കര്‍ണന്‍ ചരിത്രത്തിന്റെ ഭാഗമാകും.