Breaking News

Trending right now:
Description
 
Jun 12, 2017

ജയലളിതയുടെ വസതിയില്‍ കടക്കാന്‍ശ്രമിച്ച ദീപയെ തടഞ്ഞു; സംഘര്‍ഷം

image തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ പോയസ്‌ ഗാര്‍ഡനിലെ വേദനിലയത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച സഹോദരപുത്രി ദീപ ജയകുമാറിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞത്‌ സംഘര്‍ഷത്തിലവസാനിച്ചു. ദീപയും ശശികല പക്ഷത്തുള്ള സഹോദരന്‍ ദീപക്കുമായി വാക്കേറ്റമുണ്ടായതോടെ സംഘര്‍ഷാവസ്ഥയിലെത്തുകയായിരുന്നു. ശശികലയുടെ ഗുണ്ടകള്‍ തന്നെ ആക്രമിച്ചെന്നും ജയയെ കൊലപ്പെടുത്താന്‍ ദീപക്ക്‌ കൂട്ടുനിന്നുവെന്നും ദീപ ആരോപിച്ചു. സഹോദരന്‍ ദീപക്‌ ക്ഷണിച്ചിട്ടാണ്‌ പോയസ്‌ ഗാര്‍ഡനില്‍ എത്തിയത്‌. തനിച്ചുവരാന്‍ ഭയമുണ്ടായിരുന്നതിനാല്‍ ഭര്‍ത്താവ്‌ കെ.മാധവനൊപ്പമാണ്‌ എത്തിയത്‌. ജയലളിതയുടെ വസതിയില്‍ കടക്കാന്‍ വിസമ്മതിച്ച സാഹചര്യത്തില്‍ ദീപ ധര്‍ണ നടത്തി. പോയസ്‌ ഗാര്‍ഡനിലെ പൂമുഖത്തുള്ള ജയലളിതയുടെ ചിത്രത്തില്‍ പുഷ്‌പഹാരം അര്‍പ്പിക്കാന്‍ ദീപയെ അനുവദിച്ചിരുന്നു. ആദ്യമായാണ്‌ ഇവര്‍ പോയസ്‌ ഗാര്‍ഡനില്‍ എത്തുന്നത്‌. പോയസ്‌ ഗാര്‍ഡന്റെ അവകാശം തനിക്കുമുണ്ടെന്നു ദീപ അവകാശപ്പെട്ടു.