Breaking News

Trending right now:
Description
 
Jun 12, 2017

12 ദിവസം; സംസ്ഥാനത്ത്‌ ഒന്നരലക്ഷംപേര്‍ പനിക്കു ചികിത്സതേടി

image സംസ്ഥാനം വീണ്ടും പനച്ചൂടില്‍ വിറയ്‌ക്കുന്നു. ഈമാസം ഇതുവരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്‌ ഒന്നരലക്ഷം പേര്‍ പനി ബാധിച്ചു ചികിത്സതേടിയതായി ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്‌. കഴിഞ്ഞ ഒമ്പതുദിവസത്തെ കണക്കുകള്‍ പ്രകാരം 23 പേര്‍ പനിബാധിച്ചു മരിച്ചു. ഇവരില്‍ നാലുപേര്‍ സാധാരണ പനിബാധിച്ചാണ്‌ മരിച്ചത്‌. ഡെങ്കി ലക്ഷണങ്ങളുമായി ചികിത്സതേടിയ 4951 പേരില്‍ 10 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്‌. 1042 പേര്‍ക്ക്‌ ഡെങ്കി സ്ഥിരീകരിച്ചു. എലിപ്പനി ലക്ഷണങ്ങളുമായി ചികിത്സതേടിയവരില്‍ മൂന്നുപേര്‍ മരിച്ചു. 59 പേര്‍ക്ക്‌ എലിപ്പനി സ്ഥിരീകരിച്ചു. 101 പേര്‍ക്ക്‌ എച്ച്‌1എന്‍1 സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചുപേര്‍ മരിച്ചു. ഡെങ്കിപ്പനി, എച്ച്‌1എന്‍1, എലിപ്പനി തുടങ്ങിയവ ബാധിച്ചെത്തുന്നവരുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ വര്‍ധനയാണ്‌ ഉണ്ടായിരിക്കുന്നത്‌. പനി നിയന്ത്രിക്കാന്‍ കര്‍ശന ഇടപെടല്‍ നടത്തണമെന്നു ആരോഗ്യമന്ത്രി കെ.കെ.ശൈലജ ബന്ധപ്പെട്ട വകുപ്പിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.