Breaking News

Trending right now:
Description
 
Jun 12, 2017

മധ്യപ്രദേശില്‍ മേധാ പാട്‌കറെയും യോഗന്ദ്ര യാദവിനെയും അറസ്‌റ്റു ചെയ്‌തു

image മധ്യപ്രദേശിലെ മന്‍സോറില്‍ പൊലീസ്‌ വെടിവയ്‌പില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ എത്തിയ സ്വരാജ്‌ ഇന്ത്യ മേധാവി യോഗേന്ദ്ര യാദവ്‌, സാമൂഹിക പ്രവര്‍ത്തക മേധാ പാട്‌കര്‍, സ്വാമി അഗ്നിവേശ്‌ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. മുപ്പതോളം അനുയായികളുമായി എത്തിയ ഇവരെ ധോധര്‍ ടോള്‍ പ്ലാസയില്‍ പൊലീസ്‌ തടയുകയായിരുന്നു. ജെഎന്‍യു സ്റ്റുഡന്റ്‌സ്‌ യൂണിയന്‍ പ്രസിഡന്റ്‌ മോഹിത്‌ കുമാര്‍ പാണ്ഡെയുടെ നേതൃത്വത്തില്‍ സംഘം ഹൈവേയില്‍ കുത്തിയിരുപ്പ്‌ സമരം നടത്തി. തുടര്‍ന്ന്‌ ഇവരെ പൊലീസ്‌ നീക്കം ചെയ്‌തു.