Breaking News

Trending right now:
Description
 
Jun 12, 2017

മധ്യപ്രദേശ്‌ മുഖ്യമന്ത്രി നിരാഹാരസമരം നിര്‍ത്തി

image കര്‍ഷകസമരത്തിനിടെ ഏഴു പേര്‍ മരിച്ചതിനു പിന്നാലെ ക്രമസമാധാന നില തകരാറിലായ മധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവരാജ്‌ ചൗഹാന്റെ നേതൃത്വത്തില്‍ ഭോപ്പാലിലെ ദസറ മൈതാനത്ത്‌ ആരംഭിച്ച ഉപവാസ സമരം അവസാനിപ്പിച്ചു. കര്‍ഷകപ്രക്ഷോഭം അവസാനിച്ചുവെന്നും സംസ്ഥാനത്തു സമാധാനം തിരിച്ചുവന്നുവെന്നും പ്രഖ്യാപിച്ചാണ്‌ മുഖ്യമന്ത്രിയടക്കമുള്ളവര്‍ സമരം അവസാനിപ്പിച്ചത്‌. സമരം അവസാനിപ്പിക്കുന്നതിനു മുമ്പായി ശിവരാജ്‌ ചൗഹാന്‍ മുന്‍ മുഖ്യമന്ത്രി കൈലാസ്‌ ജോഷിയില്‍നിന്നു കരിക്കിന്‍വെള്ളം വാങ്ങിക്കുടിച്ചു. ഭാര്യ സാധ്‌ന സിങ്ങിനും അനുയായികള്‍ക്കുമൊപ്പാണ്‌ ശനിയാഴ്‌ച ശിവരാജ്‌ ചൗഹാന്‍ ഉപവാസ സമരം ആരംഭിച്ചത്‌. കാര്‍ഷികവിളകള്‍ക്കു ന്യായവില നല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ട്‌. മന്‍സോറില്‍ ഉണ്ടായ വെടിവയ്‌പില്‍ കര്‍ഷകര്‍ മരിക്കാനിടയായ സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടിസ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജൂണ്‍ ഒന്നിനാണ്‌ കര്‍ഷകസമരം തുടങ്ങിയത്‌. സമരം തണുപ്പിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി ചെറുകിടകര്‍ഷകരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനിടെ മധ്യപ്രദേശില്‍ പ്രക്ഷോഭം നടത്തുന്നവര്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു രാജസ്ഥാനിലെ കര്‍ഷകര്‍ ഇന്നലെ ഹര്‍ത്താല്‍ നടത്തി.