Breaking News

Trending right now:
Description
 
Jun 11, 2017

കെ.എം. മാണി കപട രാഷ്ട്രീയത്തിന്റെ അപ്പസ്‌തോലന്‍

image കേരളാ കോണ്‍ഗ്രസ്‌ (എം) ചെയര്‍മാന്‍ കെ.എം.മാണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്‌ മുഖപത്രം വീക്ഷണം. രാഷ്ട്രീയ സത്യസന്ധതയും മര്യാദയും തൊട്ടുതീണ്ടിയിട്ടില്ലാത്ത കപട രാഷ്ട്രീയത്തിന്റെ അപ്പസ്‌തോലനാണ്‌ മണിയെന്നു വീക്ഷണം മുഖപ്രസംഗത്തില്‍ പറയുന്നു. മാണിക്കുവേണ്ടി യുഡിഎഫിന്റെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന ധാരണയുണ്ടെങ്കില്‍ തെറ്റി. ആ കുളിരില്‍ അദ്ദേഹം കാത്തിരിക്കേണ്ട. താനും മകനും പിന്നെ 40 പേരും ചേര്‍ന്നാല്‍ കോട്ടയം വിജയത്തിന്റെ കപ്പലുണ്ടാക്കാന്‍ കഴിയുമെന്ന മോഹം ഉണ്ടെങ്കില്‍ അതു മിഥ്യയായിരിക്കും. യുഡിഎഫില്‍നിന്നു പുറത്തുപോയ മാണി നാല്‍ക്കവലയില്‍നിന്നു വില പേശുകയാണ്‌. കൂടുതല്‍ നല്‍കുന്നവന്റെ കൂടെ പോകും. മാണിയുടെ രാഷ്ട്രീയ ചരിത്രം നെറികേടിന്റേതാണ്‌. വിലപേശിയും പിടിച്ചുപറിച്ചും സ്ഥാനമാനങ്ങള്‍ കൈക്കലാക്കുകയാണു ശൈലി. യുഡിഎഫ്‌ നൂറുവട്ടം തോറ്റാലും മാണിയെ തിരിച്ചുവിളിച്ചുള്ള രാഷ്ട്രീയ പുനസമാഗമത്തിനു കോണ്‍ഗ്രസ്‌ തയാറാകരുതെന്നും വീക്ഷണം മുഖപ്രസംഗത്തില്‍ പറയുന്നു.