Breaking News

Trending right now:
Description
 
Jun 11, 2017

വനിതാ പൊലീസിനു മാനസിക പീഡനം; പൊലീസ്‌ സ്റ്റേഷനില്‍ ജീവനൊടുക്കി

image സഹപ്രവര്‍ത്തകന്റെ മാനസിക പീഡനത്തിന്‌ ഇരയായ വനിതാ പൊലീസ്‌ കോണ്‍സ്‌റ്റബിള്‍ പൊലീസ്‌ സ്റ്റേഷനുള്ളില്‍ ആത്മഹത്യ ചെയ്‌തു. ഉത്തര്‍പ്രദേശിലെ ലുധിയാന റൂറല്‍ പരിധിയിലുളള പൊലീസ്‌ സ്റ്റേഷനിലാണ്‌ സംഭവം. 23 വയസുള്ള അമിന്‍പ്രീത്‌ കൗര്‍ എന്ന പൊലീസുകാരിയാണ്‌ സ്റ്റേഷന്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചത്‌. പൊലീസ്‌ സ്റ്റേഷനില്‍ സഹപ്രവര്‍ത്തകന്‍ നിര്‍ഭയ്‌ സിങ്‌ എന്ന ഉദ്യോഗസ്ഥന്‍ തന്റെ മകളെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന്‌ അമിന്‍പ്രീത്‌ കൗറിന്റെ പിതാവ്‌ കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥനെതിരെ ഉയര്‍ന്ന റാങ്കിലുള്ളവര്‍ക്ക്‌ പിതാവ്‌ പരാതി നല്‍കിയിട്ടുണ്ട്‌. പൊലീസ്‌ കേസ്‌ റജിസ്റ്റര്‍ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചു.