Breaking News

Trending right now:
Description
 
Jun 10, 2017

കൊച്ചി മെട്രോ ഉദ്‌ഘാടനം 17ന്‌; പ്രധാനമന്ത്രി മെട്രോ യാത്ര നടത്തും

image കൊച്ചി മെട്രോയുടെ ആലുവ മുതല്‍ പാലാരിവട്ടംവരെയുള്ള ആദ്യഘട്ടത്തിന്റെ ഉദ്‌ഘാടനം 17നു കൊച്ചി കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിനു മുന്നിലെ ഗ്രൗണ്ടില്‍ നടക്കും. പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാ സേനയാണ്‌ ഉദ്‌ഘാടന വേദി കലൂര്‍ എന്നു തീരുമാനിച്ചത്‌. മോദി റിമോട്ട്‌ ഉപയോഗിച്ച്‌ മെട്രോയ്‌ക്ക്‌ പച്ചക്കൊടി കാട്ടും. ഉദ്‌ഘാടന സമയം സംബന്ധിച്ച തീരുമാനം ഇന്നേ ഉണ്ടാവുകയുള്ളൂ. ഉദ്‌ഘാടനത്തിനുശേഷം മോദി മെട്രോയില്‍ യാത്രചെയ്യും. 17നു ഉദ്‌ഘാടനം മാത്രമേ ഉണ്ടാവുകയുള്ളൂ. പതിവ്‌ സര്‍വീസുകള്‍ 18നു ആരംഭിക്കും. പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാ സംഘം ഇന്നലെ കൊച്ചിയിലെത്തി മൂന്നു സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയ്‌ക്കുശേഷമാണ്‌ ഉദ്‌ഘാടന വേദിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായത്‌. ഉദ്‌ഘാടനം ആലുവയില്‍ നടത്തണമെന്നായിരുന്നു സര്‍ക്കാരിന്റെ താല്‍പര്യം.