Breaking News

Trending right now:
Description
 
Jun 10, 2017

വേമ്പനാട്‌ കായലില്‍ അഡ്വാനിയുടെ ഹൗസ്‌ബോട്ട്‌ യാത്ര

image വേമ്പനാട്ടു കായലിന്റെ സൗന്ദര്യം ആസ്വദിച്ച്‌ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ.അഡ്വാനിയും മകളും ഉള്‍പ്പെടെയുള്ള സംഘം ഹൗസ്‌ ബോട്ടില്‍ മൂന്നുമണിക്കൂര്‍ യാത്ര നടത്തി. ഇന്നലെ ഉച്ചക്ക്‌ 12നാണ്‌ കുടുംബാംഗങ്ങള്‍ ഉള്‍പ്പെട്ട സംഘത്തോടൊപ്പം അദ്ദേഹം ഹൗസ്‌ ബോട്ടില്‍ യാത്രയ്‌ക്ക്‌ തയാറായത്‌. കനത്ത സുരക്ഷാ വലയത്തിലായിരുന്നു യാത്ര. അഡ്വാനി സഞ്ചരിച്ച ഹൗസ്‌ ബോട്ടിനു ചുറ്റും സ്‌പീഡ്‌ ബോട്ടില്‍ എസ്‌പിജിയും പൊലീസുമുണ്ടായിരുന്നു. ഹൗസ്‌ ബോട്ടിലും വന്‍ സുരക്ഷക്രമീകരണങ്ങളാണ്‌ ഒരുക്കിയിരുന്നത്‌. ബോട്ടില്‍ ഒരുക്കിയിരുന്ന ഭക്ഷണവും അദ്ദേഹം ആസ്വദിച്ചു. കുമരകം കോക്കനട്ട്‌ ലഗൂണ്‍ റിസോര്‍ട്ടിലാണ്‌ അഡ്വാനി തങ്ങിയത്‌. പ്രത്യേക ആയൂര്‍വേദ തിരുമ്മു ചികിത്സ അഡ്വാനിക്കായി റിസോര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ട്‌. ഇന്ന്‌ അദ്ദേഹം കോക്കനട്ട്‌ ലഗൂണില്‍ വൃക്ഷതൈ നടും. കഴിഞ്ഞദിവസം റിസോര്‍ട്ടില്‍ അഡ്വാനിക്കായി കഥകളി അവതരിപ്പിച്ചിരുന്നു. സന്ദര്‍ശനം പൂര്‍ത്തിയാക്കി ഞായറാഴ്‌ച അദ്ദേഹം മടങ്ങും.