Breaking News

Trending right now:
Description
 
Jun 10, 2017

നടന്‍ ഫഹദിന്റെ ചിത്രം ഉപയോഗിച്ചു വ്യാജപരസ്യം; പൊലീസ്‌ അന്വേഷണം ആരംഭിച്ചു

image നടന്‍ ഫഹദ്‌ ഫാസിലിനൊപ്പം സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുള്ളവരെ തേടി സമൂഹമാധ്യമങ്ങളില്‍ പരസ്യം പ്രചരിച്ചതിനെ തുടര്‍ന്നുള്ള പരാതിയില്‍ പൊലീസ്‌ അന്വേഷണം ആരംഭിച്ചു. ഫഹദിന്റെ പരാതിയിലാണ്‌ അന്വേഷണം. പരസ്യം തട്ടിപ്പാണെന്നും സിനിമയുടെ അണിയറപ്രവര്‍ത്തകരെ കുറിച്ച്‌ അറിയില്ലെന്നും പരാതിയില്‍ പറയുന്നു. ഫഹദിന്റെ സഹോദരങ്ങളായി അഭിനയിക്കുന്നതിന്‌ 13നും 21നും ഇടയ്‌ക്കു പ്രായമുള്ള ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ആവശ്യമുണ്ടെന്നുകാട്ടിയായിരുന്നു പരസ്യം. അഭിനയത്തെക്കുറിച്ച്‌ ആശങ്കവേണ്ടെന്നും ഫഹദിന്റെ രൂപസാദൃശ്യം മതിയെന്നുമാണ്‌ വാഗ്‌ദാനം. ഫഹദിന്റെ ചെറുപ്പത്തിലെ ചിത്രവും പരസ്യത്തില്‍ കൊടുത്തിട്ടുണ്ട്‌. പൊലീസിന്റെ അന്വേഷണത്തില്‍ കൊച്ചി സ്വദേശിയായ ശരത്‌ചന്ദ്രന്‍ എന്നയാളുടെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചെടുത്ത സിം കാര്‍ഡുള്ള ഫോണില്‍നിന്നാണ്‌ വാട്‌സ്‌ ആപ്പ്‌ മെസേജ്‌ പോയിട്ടുള്ളതെന്നു കണ്ടെത്തിയിട്ടുണ്ട്‌. ശരത്‌ചന്ദ്രന്റെ തിരിച്ചറിയല്‍കാര്‍ഡ്‌ ദുരുപയോഗം ചെയ്‌തതാണെന്നാണ്‌ പൊലീസ്‌ സംശയം.