Breaking News

Trending right now:
Description
 
Jun 09, 2017

മെല്‍ബണില്‍ ഇന്ന്‌ വി.അന്തോണീസിന്റെ തിരുനാള്‍

പോള്‍ സെബാസ്‌റ്റിയന്‍
image മെല്‍ബണ്‍: മില്‍പാര്‍ക്ക്‌ സെന്റ്‌ ഫ്രാന്‍സിസ്‌ അസീസി ദേവാലയത്തില്‍ വി.അന്തോണീസിന്റെ തിരുനാള്‍ ഇന്നു ആഘോഷിക്കും. വൈകിട്ട്‌ ആറുമണിക്ക്‌ ജപമാലയോടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കം. തുടര്‍ന്ന്‌ നൊവേനയും തിരുനാള്‍ പാട്ടുകുര്‍ബാനയും ഉണ്ടായിരിക്കും. ദിവ്യബലിക്കുശേഷം വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ട്‌ ദേവാലയം ചുറ്റി ജപമാല പ്രദക്ഷിണവും നടത്തും. പ്രദക്ഷിണത്തിനുശേഷം വിശുദ്ധന്റെ തിരുശേഷിപ്പ്‌ വണങ്ങുന്നതിനുള്ള പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. 115 കുടുംബങ്ങളാണ്‌ ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്തു നടത്തുന്നത്‌. തിരുനാളിലും നൊവേനയിലും പങ്കെടുത്ത്‌ അനുഗ്രഹം ലഭിക്കുന്നതിന്‌ ഏവരെയും സ്വാഗതം ചെയ്യുന്നതായി അസി.വികാരി ഫാ.ജോര്‍ജ്‌ ഫെലിഷ്യസ്‌ അറിയിച്ചു. വിലാസം: സെന്റ്‌ ഫ്രാന്‍സിസ്‌ അസീസി ചര്‍ച്ച്‌, 290 ചൈല്‍ഡ്‌സ്‌ റോഡ്‌, മില്‍പാര്‍ക്ക്‌.