Breaking News

Trending right now:
Description
 
Jun 09, 2017

ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയന്‍ ഭാരവാഹികള്‍

image ന്യുയോര്‍ക്ക്‌: നോര്‍ത്ത്‌ അമേരിക്കയിലെ മലയാളി സാംസ്‌കാരിക സംഘടനയായ ഫെഡറേഷന്‍ ഓഫ്‌ കേരള അസോസിയേഷന്‍ ഇന്‍ നോര്‍ത്ത്‌ അമേരിക്കയുടെ (ഫൊക്കാന) ന്യുയോര്‍ക്ക്‌ റീജിയന്‍ സെക്രട്ടറിയായി മേരിക്കുട്ടി മൈക്കിള്‍, ജോയിന്റ്‌ സെക്രട്ടറിയായി മേരിക്കുട്ടി ഫിലിപ്പ്‌, ട്രഷററായി സജി പോത്തന്‍ എന്നിവരെ തിരഞ്ഞെടുത്തതായി റീജനല്‍ വൈസ്‌ പ്രസിഡന്റ്‌ ശ്രീകുമാര്‍ ഉണ്ണിത്താന്‍ അറിയിച്ചു. മുപ്പതുവര്‍ഷമായി ഫൊക്കാനയുമായി സഹകരിച്ചു പ്രവര്‍ത്തിച്ചുവരുന്ന മേരിക്കുട്ടി മൈക്കിള്‍ ന്യൂയോര്‍ക്കിലെ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ്‌. മൂന്ന്‌ പതിറ്റാണ്ടായി ഫൊക്കാനയുടെ ടാലന്റ്‌ കോമ്പറ്റീഷന്‍ ചെയര്‍പേഴ്‌സണ്‍, വിമന്‍സ്‌ ഫോറം റിജിയന്‍ പ്രസിഡന്റ്‌ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുള്ള മേരിക്കുട്ടി ഫിലിപ്പ്‌ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകയാണ്‌. മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ കൗണ്‍സില്‍ മെമ്പര്‍ ഉള്‍പ്പെടെ നിരവധി സ്ഥാനങ്ങള്‍ വഹിക്കുന്ന സജി പോത്തന്‍ നല്ലൊരു സംഘാടകനാണ്‌. 

ന്യൂയോര്‍ക്ക്‌ റിജിയന്‍ വിപുലമായ പരിപാടികളോടെയാവും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. സാമൂഹിക പ്രതിബദ്ധതയുള്ള ആവിഷ്‌കരിച്ചു നടപ്പാക്കുന്നതില്‍ ഫൊക്കാന ഏറെ ശ്രദ്ധിക്കുന്നുണ്ടെന്നു ഭാരവാഹികള്‍ വ്യക്തമാക്കി. ഫൊക്കാന പ്രസിഡന്റ്‌ തമ്പി ചാക്കോ, ജനറല്‍ സെക്രട്ടറി ഫിലിപ്പോസ്‌ ഫിലിപ്പ്‌, എക്‌സിക്യുട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ജോയ്‌ ഇട്ടന്‍, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, വിമന്‍സ്‌ ഫോറം ചെയര്‍പേഴ്‌സണ്‍ ലീലാ മാരേട്ട്‌, വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ടറന്‍സണ്‍ തോമസ്‌, മുന്‍സെക്രട്ടറി വിനോദ്‌ കെആര്‍കെ, അലക്‌സ്‌ തോമസ്‌, ശബരിനാഥ്‌ തുടങ്ങിയവര്‍ യോഗത്തില്‍ പ്രസംഗിച്ചു.