Breaking News

Trending right now:
Description
 
Jun 08, 2017

അറക്കലും വില്‍പനയും ശുചിത്വമുള്ള ഇടങ്ങളിലായിരിക്കണം: ടിആര്‍എ

image ആലപ്പുഴ: ഭക്ഷ്യാവശ്യത്തിനുള്ള ഇറച്ചി വില്‍പ്പനയും മാടുകളെ അറക്കലും ശുചിത്വമുള്ള ഇടങ്ങളിലാണെന്നു അധികൃതര്‍ ഉറപ്പുവരുത്തണമെന്നു തത്തംപള്ളി റസിഡന്റ്‌സ്‌ അസോസിയേഷന്‍ (ടിആര്‍എ) ആവശ്യപ്പെട്ടു. ആരോഗ്യകരമായ ഇറച്ചി ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കുന്നതിന്‌ മുനിസിപ്പാലിറ്റി ചട്ടങ്ങളും ഹൈക്കോടതി വിധിയുമുണ്ട്‌. ചട്ടങ്ങള്‍ പാലിക്കാതെയും വിധി മാനിക്കാതെയുമാണ്‌ മിക്ക വ്യാപാരശാലകളും പ്രവര്‍ത്തിക്കുന്നത്‌. വൃത്തിഹീനമായ സാഹചര്യങ്ങളിലാണ്‌ പലയിടങ്ങളിലും അറക്കലും വില്‍പനയും. മാസം പൊതുജനങ്ങള്‍ക്കുകാണാവുന്നവിധം പ്രദര്‍ശിപ്പിച്ചു വില്‍ക്കരുതെന്ന ഹൈക്കോടതിവിധിയും ആരും ഗൗനിക്കുന്നില്ല. മഴക്കാലമായതോടെ ഈച്ച, പ്രാണിശല്യവും കടകളില്‍ രൂക്ഷമായി. അറവ്‌ അവശിഷ്ടങ്ങള്‍ റോഡരുകിലും വെളിംപ്രദേശങ്ങളിലും തള്ളുന്നതും വര്‍ധിച്ചു. ഇത്‌ മാരകരോഗഭീഷണി ഉയര്‍ത്തുന്നുണ്ട്‌. മികച്ച മാംസം ലഭ്യമാക്കുന്നതിന്‌ ആധുനിക രീതിയിലുള്ള അറവുശാല പ്രവര്‍ത്തിപ്പിക്കണമെന്നു അസോസിയേഷന്‍ വര്‍ഷങ്ങളായി ആവശ്യപ്പെട്ടുവരുകയാണ്‌. ഇതേസമയം, ആലപ്പുഴ പട്ടണത്തിലെ ചില ഇറച്ചിക്കടകളില്‍ കാള, പോത്തിറച്ചി വില കിലോഗ്രാമിനു 300 രൂപയാക്കി ഉയര്‍ത്തി. 280 രൂപയായിരുന്നു നേരത്തെ വില.