Breaking News

Trending right now:
Description
 
Jun 08, 2017

ന്യൂജേഴ്‌സിയില്‍ മഞ്ച്‌ സ്‌ട്രോക്ക്‌ ബോധവത്‌കരണ സെമിനാര്‍ 11, 18 തിയതികളില്‍

ഫ്രാന്‍സിസ്‌ തടത്തില്‍
image ന്യൂജേഴ്‌സി: മലയാളി അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സിയുടെ (എംഎഎന്‍ജെ) ആഭിമുഖ്യത്തില്‍ 11, 18 തിയതികളില്‍ ന്യൂജേഴ്‌സിലെയും സമീപപ്രദേശങ്ങളിലെയും മലയാളികള്‍ക്കായി സൗജന്യ ബോധവത്‌കരണ സെമിനാര്‍ നടത്തുന്നു. സ്‌ട്രോക്ക്‌ രോഗത്തെ എങ്ങനെ ചെറുക്കാം? എന്നവിഷയത്തിലാണ്‌ സെമിനാര്‍. ലിവിങ്‌സ്‌റ്റണിലെ ഇസോനോവേര്‌ പാര്‍ക്ക്‌ വേയിലുള്ള നൈറ്റ്‌സ്‌ ഓഫ്‌ കൊളംബസ്‌ ഹാളിലാണ്‌ സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്‌. മേഖലയിലെ വിദഗ്‌ധര്‍ നയിക്കുന്ന ദ്വിദിന സെമിനാറില്‍ പ്രവേശനം സൗജന്യമാണ്‌. റോബര്‍ട്ട്‌ വുഡ്‌ ജോണ്‍സന്‍ മെഡിക്കല്‍ സെന്ററുമായി ചേര്‍ന്നു നടത്തുന്ന ബോധവത്‌കരണ സെമിനാറില്‍ സൗത്ത്‌ ഏഷ്യന്‍ ടോട്ടല്‍ ഹെല്‍ത്ത്‌ ഇനീഷിയേറ്റീവിനും പങ്കാളിത്തമുണ്ട്‌. 

രണ്ടുദിവസങ്ങളില്‍ നടക്കുന്ന ക്യാംപില്‍ പങ്കെടുക്കുന്നവര്‍ രണ്ടുസെക്ഷനുകളിലും പങ്കെടുക്കണം. ആദ്യസെക്ഷന്റെ തുടര്‍ച്ചയാണ്‌ രണ്ടാമത്തെ സെക്ഷന്‍. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്നു വൈകുന്നേരം ഒമ്പതുമണിക്കു മുമ്പ്‌ റജിസ്റ്റര്‍ ചെയ്യണമെന്ന്‌ മഞ്ച്‌ പ്രസിഡന്റ്‌ സജിമോന്‍ ആന്റണി അറിയിച്ചു. ക്യാപില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ ഓരോ ബ്ലഡ്‌ പ്രഷര്‍ മോണിറ്ററിങ്‌ മെഷീന്‍, ഹെല്‍ത്ത്‌ ഗുഡി ബാഗ്‌ എന്നിവ സൗജന്യമായി നല്‍കും. പങ്കെടുക്കുന്നവര്‍ക്ക്‌ രണ്ടുദിവസവും സൗജന്യ ഡിന്നറും നല്‍കും. രണ്ടുദിവസങ്ങളിലും വൈകുന്നേരം 6.30 മുതല്‍ 8.30വരെയായിരിക്കും ക്യാമ്പെന്ന്‌ ന്യൂജേഴ്‌സി സ്‌ട്രോക്ക്‌ കോ ഓര്‍ഡിനേറ്റേഴ്‌സ്‌ കണ്‍സോര്‍ഷ്യം പ്രസിഡന്റും റോബര്‍ട്ട്‌ വുഡ്‌ ജോണ്‍സന്‍ മെഡിക്കല്‍ സെന്ററിലെ സ്‌ട്രോക്ക്‌ കോ ഓര്‍ഡിനേറ്ററുമായ വര്‍ഷ സിംഗ്‌ അറിയിച്ചു. 

അഡ്രസ്‌- നൈറ്റ്‌സ്‌ ഓഫ്‌ കൊളംബസ്‌ ഹാള്‍, 299 ഇസോനോവേര്‌ പാര്‍ക്ക്‌ വേ, ലിവിങ്‌സ്റ്റണ്‍, ന്യൂജേഴ്‌സി 07039. റജിസ്‌ട്രേഷന്‌ : സജിമോന്‍ ആന്റണി (പ്രസിഡന്റ്‌), ഫോണ്‍-862 436 2361, sajimonantony1@yahoo.com. ഷാജി വര്‍ഗീസ്‌ (ഫൊക്കാന ട്രഷറര്‍), ഫോണ്‍: 862 812 4371, shajinj1gmail.com. ഡോ.സുജ ജോസ്‌ (സെക്രട്ടറി), ഫോണ്‍: 973 632 1172. sujajose1818@gmail.com. അനില്‍ ഉമ്മന്‍ (വൈസ്‌ പ്രസിഡിന്റ്‌), ഫോണ്‍: 973 768 7997. oommenkchacko@yahoo.com. പിന്റോ ചാക്കോ (ട്രഷറര്‍), ഫോണ്‍: 973 337 7738, pintochacko@gmail.com